ഒന്നര മാസം മുമ്പ് പതിനാലുകാരി ചേച്ചി തൂങ്ങി മരിച്ച വീട്ടിൽ ഒന്‍പതുകാരി അനിയത്തിയും മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

ചേച്ചി കൃതികയെ ഒന്നര മാസം മുമ്പ് വീട്ടിനകത്ത് വൈകീട്ട് 4.30 യോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ആ ദിവസം മൂന്നരയോടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നത് കണ്ടായി ശരണ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഒന്നര മാസം മുമ്പ് പതിനാലുകാരി ചേച്ചി തൂങ്ങി മരിച്ച വീട്ടിൽ ഒന്‍പതുകാരി അനിയത്തിയും മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

ഒന്നര മാസം മുമ്പ് പതിനാലുകാരി ചേച്ചി തൂങ്ങി മരിച്ചതിനു പിന്നാലെ വീട്ടിൽ അനിയത്തിയേയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് അട്ടംപള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണ് ഇന്നലെ വൈകീട്ട് ഏഴരയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാനച്ഛന്‍ ഷാജിയാണ് തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ ആദ്യം കണ്ടത്. ജനുവരി 12 ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതെ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ചേച്ചി കൃതികയെ ഒന്നര മാസം മുമ്പ് വീട്ടിനകത്ത് വൈകീട്ട് 4.30 യോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. ആ ദിവസം മൂന്നരയോടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോകുന്നത് കണ്ടായി ശരണ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാത്രി പാലക്കാട് എ എസ് പി പൂങ്കുഴലി സംഭവ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ഒരാളെ ഇന്നലെ രാത്രി തന്നെ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അട്ടംപള്ളം എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്  ശരണ്യ.

Read More >>