വൈദികന്റെ പീഡനം; വൈദികനും അഞ്ച് കന്യാസ്ത്രീകളുമടക്കം എട്ട് പ്രതികള്‍; നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വ്യാജരേഖ ചമച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ആയ വൈദികനും കുടുങ്ങും

കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകും. നവജാത ശിശുവിനെ ഏറ്റെടുത്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അനാഥാലയത്തിനും വീഴ്ച പറ്റിയെന്നാണ് സമൂഹ്യ നീതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തേയും കമ്മിറ്റി അംഗം സിസ്റ്റര്‍ ഡോക്ടര്‍ ബെറ്റിയേയും കേസില്‍ പ്രതി ചേര്‍ത്തേക്കും.

വൈദികന്റെ പീഡനം; വൈദികനും അഞ്ച് കന്യാസ്ത്രീകളുമടക്കം എട്ട് പ്രതികള്‍; നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വ്യാജരേഖ ചമച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ആയ വൈദികനും കുടുങ്ങും

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ എട്ട് പേരെ പ്രതി ചേര്‍ത്തു. വൈദികന്‍ റോബിന്‍ വടക്കുംചേരിയെ കൂടാതെ അഞ്ച് കന്യാസ്ത്രീകളും പ്രതികളാണ്. ഡോക്ടര്‍മാര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം (പോസ്‌കോ) ചുമത്തി.


പേരാവൂര്‍ സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ തലശ്ശേരി സബ് ജയിലിലാണ്. നീണ്ടുനോക്കി ഇടവകാംഗവും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ലിയാനിയാണ് രണ്ടാം പ്രതി. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.

Image result for christuraj hospital thokkilangadi

ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ടെസ്സി ജോസ് മൂന്നാം പ്രതിയാണ്. ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റര്‍ ലിസി മരിയ ആറാം പ്രതിയും, വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസയും സിസ്റ്റര്‍ ഒഫീലയും ഏഴും എട്ടും പ്രതികളാണ്. ഇവരും ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

നടന്നത് ഗൂഢാലോചന, കൂടുതല്‍ പേര്‍ കുടുങ്ങും


നവജാത ശിശുവിനെ കൈമാറിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയ്ക്ക് വന്‍ വീഴ്ച പറ്റിയെന്നാണ് ആരോഗ്യമന്ത്രിയ്ക്ക് സാമൂഹിക നീതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ മാസം 7ന് വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിയെ ഇരുപതാം തിയതിയാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്. നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിന് വ്യാജരേഖകള്‍ ചമച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

[caption id="" align="alignleft" width="230"]Image result for fr. thomas joseph therakam
ഫാ. തോമസ് ജോസഫ് തേരകം[/caption]

കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനു പകരം തിരുത്തി 18 എന്നെഴുതി ചേര്‍ക്കുകയായിരുന്നു. മാമ്മോദീസാ രേഖയിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചതായും കണ്ടെത്തി. ഇതില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം ഒപ്പു വെച്ചിട്ടുണ്ട്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ ഡോ. സിസ്റ്റര്‍  ബെറ്റി ജോലി ചെയ്യുന്ന ആശുപത്രിയിലാണ് കുട്ടിയെ കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫാദര്‍ തോമസ് ജോസഫ് തേരകത്തേയും സിസ്റ്റര്‍ ബെറ്റിയേയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന.

Read More >>