ദുബായ് ലാംസി പ്ലാസയില്‍ വന്‍ അഗ്നിബാധ

ദ്രുതഗതിയില്‍ മാളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതാണ് ആളപായം ഒഴിവാക്കിയത്.

ദുബായ് ലാംസി പ്ലാസയില്‍ വന്‍ അഗ്നിബാധ

പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ലാംസി പ്ലാസയില്‍ ഉച്ചയോടെയുണ്ടായ അഗ്നിബാധയില്‍ വന്‍നാശനഷ്ടം. മുകള്‍ നിലയില്‍ നിന്നാണു തീപടര്‍ന്നത്. ആര്‍ക്കും അപകടമില്ലെന്നു പോലീസ് അറിയിച്ചു.

ദ്രുതഗതിയില്‍ മാളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതാണ് ആളപായം ഒഴിവാക്കിയത്. കത്തിക്കരിഞ്ഞ അലുമിനിയം പാനലുകള്‍ താഴേക്കു പതിച്ചു തുണിക്കടകളില്‍ അഗ്നി ആളിക്കത്തുകയായിരുന്നു.

ആറ് ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്തപുക രക്ഷാപ്രവര്‍ത്തനം ദുസഹമാക്കി. മൊബൈല്‍ ആശുപത്രിയും ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നതും രക്ഷാപ്രവര്‍ത്തനത്തിനു ഊര്‍ജ്ജം പകര്‍ന്നു.

വൈകിട്ടോടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.