നോട്ട് നിരോധനം ധനമന്ത്രിയുമായി ആലോചിച്ചിട്ടാണോ? പറയാൻ സൗകര്യമില്ലെന്ന് ധനമന്ത്രാലയം

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ സമർപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയത്തിന്റെ മറുപടി വന്നത്. നിയമത്തിന്റെ സെക്ഷൻ 8(1) ഉപയോഗിച്ചാണ് ധനമന്ത്രാലയം ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറിയത്.

നോട്ട് നിരോധനം ധനമന്ത്രിയുമായി ആലോചിച്ചിട്ടാണോ? പറയാൻ സൗകര്യമില്ലെന്ന് ധനമന്ത്രാലയം

നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി കൂടിയാലോചിച്ചിരുന്നോയെന്ന് വെളിപ്പെടുത്താനാവില്ലെന്ന് ധനമന്ത്രാലയം. പ്രധാനമന്ത്രിയുടെ ഓഫീസും റിസർവ്വ് ബാങ്കും അവകാശപ്പെടുന്നത് പ്രഖ്യാപനത്തിന് മുൻപ് ധനമന്ത്രിയുമായി ആലോചിച്ചിരുന്നു എന്നാണ്.

ഇക്കാര്യം വിവരാവകാശനിയമത്തിൽ ഉൾപ്പെടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത്. നിയമപരമായി ‘വിവരം’ എന്നത് പൊതുജനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങൾ ആണെന്നാണ് വിശദീകരണം.

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ സമർപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയത്തിന്റെ മറുപടി വന്നത്. നിയമത്തിന്റെ സെക്ഷൻ 8(1) ഉപയോഗിച്ചാണ് ധനമന്ത്രാലയം ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറിയത്. ഇന്ത്യയുടെ പരമാധികാരത്തേയും സമഗ്രതയേയും ബാധിക്കുന്ന വിഷയങ്ങൾക്കുള്ള മറുപടി കൊടുക്കേണ്ടതില്ലെന്നാണ് സെക്ഷൻ 8(1) അനുശാസിക്കുന്നത്.