നോട്ടിന്റെ കാര്യത്തിൽ വീണ്ടും സുരക്ഷാ പാളിച്ച; എടിഎമ്മിൽ നിന്നും വീണ്ടും ചി​ൽ‌​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യുടെ നോട്ടു ലഭിച്ചു

തെ​ജ്ഗാ​രി​യി​ലെ എ​ടി​എ​മ്മി​ൽ​നി​ന്നും ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ 10000 രൂ​പ​യാ​ണ് സുനിൽ പി​ൻ​വ​ലി​ച്ച​ത്. ലഭിച്ച 2000 രൂ​പ​യു​ടെ അ​ഞ്ച് നോ​ട്ടു​ക​ളി​ൽ ഒ​ന്ന് വ്യാ​ജ​നോ​ട്ടാ​യി​രു​ന്നെ​ന്ന് സുനിൽ പറഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

നോട്ടിന്റെ കാര്യത്തിൽ വീണ്ടും സുരക്ഷാ പാളിച്ച; എടിഎമ്മിൽ നിന്നും വീണ്ടും ചി​ൽ‌​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യുടെ നോട്ടു ലഭിച്ചു

പുതിയ 2000 രൂപ നോട്ടിന്റെ സുരക്ഷാ അ‌വകാശവാദങ്ങൾ വീണ്ടും പൊളിയുന്നു. മീററ്റിലെ പ​ഞ്ചാ​ബ് നാ​ണ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ​നി​ന്നും വീണ്ടും 'ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ വ്യാജ നോട്ടു ലഭിച്ചു. മീ​റ​റ്റി​ലെ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ സു​നി​ൽ ദ​ത്ത് ശ​ർ​മ​യ്ക്കാ​ണ് വ്യാ​ജ​നോ​ട്ട് കി​ട്ടി​യ​ത്.

കഴിഞ്ഞ ആഴ്ചയും എടിഎമ്മിൽനിന്നും പണമെടുത്ത ഉപഭോക്താവിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നുള്ളതിനു പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എനനുരേഖപ്പെടുത്തിയ നോട്ടു ലഭിച്ചിരുന്നതു വാർത്തയായിരുന്നു. അ‌ത്തരത്തിലുള്ള നോട്ടു തന്നെയാണ് സുനിലിനും ലഭിച്ചത്.

തെ​ജ്ഗാ​രി​യി​ലെ എ​ടി​എ​മ്മി​ൽ​നി​ന്നും ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ 10000 രൂ​പ​യാ​ണ് സുനിൽ പി​ൻ​വ​ലി​ച്ച​ത്. ലഭിച്ച 2000 രൂ​പ​യു​ടെ അ​ഞ്ച് നോ​ട്ടു​ക​ളി​ൽ ഒ​ന്ന് വ്യാ​ജ​നോ​ട്ടാ​യി​രു​ന്നെ​ന്ന് സുനിൽ പറഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

പഇനവലിച്ച പ​ണ​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ സു​നി​ൽ 2000 രൂ​പ പാ​ൽ​ക്കാ​ര​ന് ന​ൽ​കുകയായിരുന്നു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം വ്യാ​ജ​നോ​ട്ടാ​ണെ​ന്നാ​രോ​പി​ച്ചു പാ​ൽ​ക്കാ​ര​ൻ ഈ ​നോ​ട്ട് തി​രി​കെ​ന​ൽ​കി. ​പ​രി​ശോ​ധനയിൽ വ്യാ​ജ​നോ​ട്ടാ​ണെ​ന്നു തി​രി​ച്ച​റി​യു​ക​യും ബാ​ങ്കി​ൽ പ​രാ​തി ന​ൽ​കു​ക​യുമായിരുന്നുവെന്നും സുനിൽ പറഞ്ഞു.

Read More >>