വിയോജിപ്പുകൾക്ക് മുന്നണിക്കുള്ളിൽ പരിഹാരമായില്ലെങ്കിൽ പരസ്യമായി പറയേണ്ടി വരുമെന്ന് കാനം രാജേന്ദ്രൻ; ഒമ്പതുമാസം കൊണ്ട് എല്ലാം ശരിയാകില്ല

കേരളത്തിലെ ഇടത് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയുടെ മന്ത്രിമാരെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തേണ്ടന്ന തീരുമാനം ഇടത് നയങ്ങൾക്കെതിരാണ്. ത്രേതായുഗത്തിൽ വിമാനമുണ്ടായിരുന്നെന്ന സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും ഇംഗ്ലീഷ് ദിനപത്രമായ ലൈവ് മിന്റിന് അനുവദിച്ച അഭിമുഖത്തിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി.

വിയോജിപ്പുകൾക്ക് മുന്നണിക്കുള്ളിൽ പരിഹാരമായില്ലെങ്കിൽ പരസ്യമായി പറയേണ്ടി വരുമെന്ന് കാനം രാജേന്ദ്രൻ; ഒമ്പതുമാസം കൊണ്ട് എല്ലാം ശരിയാകില്ല

സിപിഐഎമ്മിനേയും  സർക്കാരിനേയും വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ ഇടതുവിരുദ്ധ നയങ്ങളെ ഇനിയും വിമർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മുന്നണിയിൽ ഉന്നയിക്കുമെന്നും പരിഹാരമായില്ലെങ്കിൽ പരസ്യമായി എതിർക്കാൻ നിർബന്ധിതരാകുമെന്നും  കാനം ലൈവ് മിന്റിന്  അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാരിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് കാനം ചോദിക്കുന്നു. മുന്നണി യോഗത്തിൽ ആലോചിക്കാതെയാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും കാനം പറഞ്ഞു.


മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തേണ്ടെന്ന നയം ഇടത് നയങ്ങൾക്കെതിരാണ്. വിഷയത്തിൽ ഹൈക്കോടതിയിൽ കക്ഷി ചേരാൻ സിപിഐയുടെ അഭിഭാഷക സംഘടനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതല്ലാതെ മറ്റെന്താണ് സിപിഐ ചെയ്യുകയെന്നും സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ കഴിയില്ലല്ലോയെന്നും കാനം ചോദിച്ചു.

യുഎപിഎ ചുമത്തുന്നതും മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലുമൊക്കെ ഇടത് സർക്കാർ ഭരിക്കുമ്പോൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ത്രിപുരയിലും കേരളത്തിലും മാത്രമാണ് ഇടത് സർക്കാരുകളുള്ളതെന്നും ഇടതുമൂല്യങ്ങൾ ഉയർത്തിപിടിച്ചില്ലെങ്കിൽ പരാജയമായിരിക്കും ഫലമെന്നും കാനം മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന് തെറ്റ് പറ്റുമ്പോൾ തിരുത്തേണ്ടത് മുന്നണിയുടെ കടമയാണെന്നും കാനം പറഞ്ഞു.

തുടക്കത്തിലെ വേഗത ഇപ്പോഴില്ല, എങ്കിലും വിലയിരുത്താൻ വരട്ടെ

ഇടത് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍. സിപിഐയുടെ നാല് മന്ത്രിമാരെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശയില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴുള്ള സാമ്പത്തിക അവസ്ഥ മോശമായിരുന്നു. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളും വരള്‍ച്ചയും പ്രതിസന്ധിയാണ്. അതിനാല്‍ തുടക്കത്തിലുള്ള ഭരണവേഗത ഇപ്പോഴില്ലെന്നും കാനം പറഞ്ഞു.

വ്യക്തിപരമായി പറഞ്ഞാല്‍ സര്‍ക്കാര്‍ എല്ലാ മേഖലകളിലും മെച്ചപ്പെടേണ്ടതുണ്ട്. കുറേയേറെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ കയ്യില്‍ നില്‍ക്കുന്നതല്ല. റേഷന്‍ പ്രതിസന്ധി, വിലക്കയറ്റം, നോട്ട്‌ നിരോധന പ്രതിസന്ധി, വരള്‍ച്ച, വിദ്യാഭ്യാസം എന്നിവ പ്രശ്‌നങ്ങളായി തുടരുന്നുണ്ടെന്നും കാനം പറഞ്ഞു.  ഭരണത്തിലെത്തി  ഒമ്പത് മാസം കൊണ്ട് പറുദീസയാക്കാന്‍ കഴിയില്ലല്ലോ. എല്ലാം ശരിയാകുമെന്നു തന്നെയാണ് കരുതുന്നത്.

പന്ന്യൻ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ല
Related imageമാനവവികസന സൂചിക കേരളത്തെക്കാള്‍ ഗുജറാത്തിലാണെന്ന് ആരും പറയില്ല. ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു എന്നൊക്കെയുള്ളത് അന്ധവിശ്വാസമാണ്. അത് സിപിഐയുടെ കാഴ്ചപാടല്ല.

അതൊക്കെ വ്യക്തിപരമായ അഭിപ്രായങ്ങളല്ലേ. ചെറിയ കാര്യങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ മാത്രമേ അതിനു ജീവനുള്ളൂ. അത് ഗൗരവമേറിയ രാഷ്ട്രീയ വിഷയമായി കാണേണ്ടതില്ല.

ത്രേതായുഗത്തിൽ വിമാനമുണ്ടായിരുന്നെന്ന സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More >>