വിശ്വാസത്തെ ദുഷ്‌ചെയ്തികൾക്കു മറയാക്കുന്നു; ഫാദർ റോബിന്റെ ചെയ്തികളെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

വിശ്വാസത്തെ ദുഷ്ചെയ്തികൾക്ക് മറയാക്കുന്നതിനാലാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലും പരാതിപ്പെടാൻ തയ്യാറാകാതിരുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആരോപിച്ചു.

വിശ്വാസത്തെ ദുഷ്‌ചെയ്തികൾക്കു മറയാക്കുന്നു; ഫാദർ റോബിന്റെ ചെയ്തികളെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പള്ളിവികാരിയും സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. വിശ്വാസത്തെ ദുഷ്ചെയ്തികൾക്ക് മറയാക്കുന്നതിനാലാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലും പരാതിപ്പെടാൻ തയ്യാറാകാതിരുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആരോപിച്ചു.

കാനഡയിലേക്ക് നേഴ്സിങ് ജോലിയുടെ പേരിലും കർണാടകത്തിലേക്ക് നേഴ്‌സിങ് പഠനത്തിന്റെ പേരിലും റോബിൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റുപല വിദ്യാര്ഥിനികളെയും ഇയാൾ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. അതിനാൽ വൈദികന്റെ ചെയ്തികൾ സമഗ്രമായി അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നറിഞ്ഞിട്ടും കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയധികൃതർ പീഡനവാർത്ത പുറത്തറിയിച്ചില്ല. ആശുപത്രിയുടെ നീക്കങ്ങളെയും അന്വേഷണത്തിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read More >>