വിനായകന്റേയും മണികണ്ഠന്റേയും വിജയം ആഘോഷിച്ച് ദുല്‍ഖറും മമ്മൂട്ടിയും

വിനായകനും മണികണ്ഠനും കയ്യടിച്ച് ദുല്‍ഖര്‍. സന്തോഷം മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച്. അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടിയും...

വിനായകന്റേയും മണികണ്ഠന്റേയും വിജയം ആഘോഷിച്ച് ദുല്‍ഖറും മമ്മൂട്ടിയും

കമ്മട്ടിപ്പാട്ടത്തില്‍ നായകന്‍ താനല്ല നായകന്‍മാര്‍ വിനായകനും മണിക്ണഠനുമാണെന്നും കഥ പറയുക മാത്രമാണ് തന്റെ ദൗത്യമെന്നും പറഞ്ഞുവെച്ച നടനായിരുന്നു ദുല്‍ഖര്‍. ചരിത്രം തിരുത്തിയെഴുതിയപ്പോള്‍ തന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു ദുല്‍ഖര്‍. മണികണ്ഠനും വിനായകനും ഒപ്പം നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം സന്തോഷം അറിയിച്ചത്. മണികണ്ഠനും വിനായകനും ഒരുപാട് അഭിനന്ദനം അറിയിക്കുന്നതായി ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നേടിയ വിനായകന് അഭിനന്ദനം നേരുന്നുവെന്ന് മമ്മുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


വിനായകന്റെയും മണികണ്ഠന്റെയും പ്രകടനത്തിനു മുന്നില്‍ മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ പ്രകടനത്തിന് മങ്ങല്‍ ഏല്‍ക്കുകയായിരുന്നു. അരികല്‍വത്ക്കരിക്കപ്പെട്ട ജീവിതത്തില്‍ നിന്ന് അക്രമകാരിയായി മാറുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റു വാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തുകയും ചെയ്ത ഗംഗയെന്ന എന്ന കഥാപാത്രത്തെ വിശ്വനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിനാണ് വിനായകന് അവാര്‍ഡ് നല്‍കുന്നതെന്നും ജൂറി പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

അഭിനയ മികവിനായിരുന്നു ഈ തവണ ജൂറിയുടെ കയ്യടി. കമ്മട്ടിപ്പാട്ടത്തിലെ ഗംഗയെ അവിസ്മരണിയമാക്കിയ വിനായകന്‍ വെല്ലുവിളികളില്ലാതെ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ നായിക രജീഷാ വിജയനാണ് മികച്ച നടി. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. വിധു വിന്‍സെന്റിന് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ്.രാജീവ് രവി സംവിധാനം ചെയ്ത കമ്മടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ ആചാരിയ്ക്കാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം.