ശവപ്പറമ്പായി സൊമാലിയയിലെ ബേ റീജിയൺ; 48 മണിക്കൂറിനുള്ളിൽ പട്ടിണിമൂലം ജീവൻ നഷ്ടപ്പെട്ടത് 110 പേർക്ക്; സഹായം അ‌ഭ്യർത്ഥിച്ചു സർക്കാർ

കടുത്ത വരൾച്ച മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന പ്രദേശം കൂടിയണ് ബേ റീജിയൺ. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് പ​ട്ടി​ണി മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​ത്. രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഈ ​പ്ര​ദേ​ശ​ത്ത് ല​ഭ്യ​മല്ലെന്നാണ് റിപ്പോർട്ടുകൾ. കോ​ള​റ, അ​തി​സാ​രം തു​ട​ങ്ങി​യ സാംക്രമിക രോഗങ്ങളും ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ശവപ്പറമ്പായി സൊമാലിയയിലെ ബേ റീജിയൺ; 48 മണിക്കൂറിനുള്ളിൽ പട്ടിണിമൂലം ജീവൻ നഷ്ടപ്പെട്ടത് 110 പേർക്ക്; സഹായം അ‌ഭ്യർത്ഥിച്ചു സർക്കാർ

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സൊ​മാ​ലി​യ​യി​ലെ ബേ റീജിയൺ ശവപ്പറമ്പിനു തുല്യമായി മാറിയിരിക്കുന്നു. സൊ​മാ​ലി​യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​മായ ഇവിടെ പട്ടിണിമൂലം ജനങ്ങൾ കൂട്ടത്തോടെ മരിച്ചുവീഴുകയാണെന്നാണ് റിപ്പോർട്ടുകൾ. 110 പേ​രാ​ണ് പ​ട്ടി​ണി​യും അ​തി​സാ​ര​വും മൂ​ലം ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബേ ​റീ​ജി​യ​ണി​ൽ മ​ര​ണപ്പെട്ടതെന്നാണ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ അ​ലി ഖ​യീ​രി​ പുറത്തുവിട്ട വിവരം.

കടുത്ത വരൾച്ച മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന പ്രദേശം കൂടിയണ് ബേ റീജിയൺ. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് പ​ട്ടി​ണി മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​ത്. രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഈ ​പ്ര​ദേ​ശ​ത്ത് ല​ഭ്യ​മല്ലെന്നാണ് റിപ്പോർട്ടുകൾ. കോ​ള​റ, അ​തി​സാ​രം തു​ട​ങ്ങി​യ സാംക്രമിക രോഗങ്ങളും ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രത്യേക സാഹചര്യം കണക്കിലെടുത്തു ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു​മു​ള്ള സൊ​മാ​ലി​യ​ക്കാ​രും രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ അ​ലി ഖ​യീ​രി ആ​വ​ശ്യ​പ്പെ​ട്ടു. സൊ​മാ​ലി​യ​യി​ൽ ജനങ്ങൾ മ​രി​ച്ചു വീ​ഴു​കയാണ്. അ‌വരെ രക്ഷപ്പെടുത്താൻ നി​ങ്ങ​ൾ എ​വി​ടെ​യാ​ണോ നിൽക്കുന്നത് അ​വി​ടെ​നി​ന്ന് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

കോ​ള​റ ബാ​ധി​ച്ച് ഇ​തു​വ​രെ 69 പേ​രാ​ണ് മ​രി​ച്ച​ത്. എ​ഴു​പ​തി​ല​ധി​കം ആ​ളു​ക​ൾ ചി​കി​ത്സ​യി​ലു​മാ​ണ്. ശു​ദ്ധ​ജ​ല​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് കോ​ള​റ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 55 ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടി​രി​ക്കു​ക​യാ​ണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആ​യി​ര​ക്ക​ണ​ക്കി​നു ജനങ്ങളാണ് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മൊ​ഗാ​ദി​ഷ​വി​ലേ​ക്ക് പലായനം ചെയ്തിരിക്കുന്നത്.

Read More >>