സമ്പൂർണ ധനകാര്യസ്തംഭനാവസ്ഥയെന്ന് ഐസക്; പക്ഷേ, കിഫ്ബി മനോരാജ്യത്തിന് പഞ്ഞമില്ല; പ്രഖ്യാപിച്ചത് 25000 കോടിയുടെ പദ്ധതികൾ

കിഫ്ബി വഴിയുളള വൻ വികസന പദ്ധതികൾ കഴിഞ്ഞ ബജറ്റിലും ഒരു കുറവുമുണ്ടായിരുന്നില്ല. പന്തീരായിരം കോടി രൂപയുടെ പാക്കേജാണ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 2500 കോടി ചെലവാകുമെന്നും കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തു. പന്തീരായിരം കോടിയുടെ പാക്കേജ് നടപ്പാക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനായി എണ്ണായിരം കോടി വേണ്ടിവരുമെന്നും അങ്ങനെ പദ്ധതിച്ചെലവ് മൊത്തം 20000 കോടിയാകുമെന്നും പ്രവചനമുണ്ടായി.

സമ്പൂർണ ധനകാര്യസ്തംഭനാവസ്ഥയെന്ന് ഐസക്; പക്ഷേ, കിഫ്ബി മനോരാജ്യത്തിന് പഞ്ഞമില്ല; പ്രഖ്യാപിച്ചത് 25000 കോടിയുടെ പദ്ധതികൾ

സമ്പൂർണ ധനകാര്യസ്തംഭനാവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ 25000 കോടിയുടെ പദ്ധതികൾ ഒറ്റവർഷം കൊണ്ടു നടപ്പാക്കുമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക്.  ഇത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ കേരളം രൂക്ഷമായ ധനകാര്യ സ്തംഭനാവസ്ഥ അഭിമുഖീകരിക്കുമെന്നാണ് ബജറ്റിന്റെ ആമുഖത്തിലാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്.

കിഫ്ബി വഴിയുളള വൻ വികസന പദ്ധതികൾ കഴിഞ്ഞ ബജറ്റിലും ഒരു കുറവുമുണ്ടായിരുന്നില്ല.  പന്തീരായിരം കോടി രൂപയുടെ പാക്കേജാണ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 2500 കോടി ചെലവാകുമെന്നും കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തു. പന്തീരായിരം കോടിയുടെ പാക്കേജ് നടപ്പാക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനായി എണ്ണായിരം കോടി വേണ്ടിവരുമെന്നും അങ്ങനെ പദ്ധതിച്ചെലവ് മൊത്തം 20000 കോടിയാകുമെന്നും പ്രവചനമുണ്ടായി.

എന്നാൽ ഒരു രൂപ പോലും ഇക്കാര്യത്തിൽ ചെലവാക്കാൻ കഴിഞ്ഞില്ല. എടുത്തു പറയത്തക്ക ഒരു പദ്ധതിയും കഴിഞ്ഞ വർഷം തുടങ്ങിയിട്ടുമില്ല. കഴിഞ്ഞ ബജറ്റിൽ അടിസ്ഥാന സൌകര്യവികസനത്തിന് നീക്കിവെച്ച 2302 കോടി രൂപയും ഖജനാവിൽ പൊടിപിടിച്ച് കിടക്കുമ്പോഴാണ് പുതിയ ബജറ്റിലെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ.

കൈയിലുള്ള പണം പോലും ചെലവഴിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതിനു പുറമെയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന ബജറ്റ് പരാമർശം. നോട്ടു സ്തംഭനവും വരൾച്ചയും സംസ്ഥാനത്ത് ധനകാര്യ സ്തംഭനാവസ്ഥ രൂക്ഷമാക്കിയെന്നാണ് ബജറ്റിൽ ധനമന്ത്രി സമ്മതിക്കുന്നത്. കൃഷിയിലും അനുബന്ധ മേഖലകളിലും കൂടി മൂന്നു ശതമാനത്തോളം വളർച്ച കുറഞ്ഞുവെന്ന വെളിപ്പെടുത്തലുമുണ്ട്.

രൂക്ഷമായ ധനകാര്യസ്തംഭനാവസ്ഥ നിലനിൽക്കുന്ന സംസ്ഥാനത്താണ് 25000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനം.  ഈ പ്രഖ്യാപനങ്ങളുടെ പേരിൽ ധനമന്ത്രിയ്ക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവും ഉയരുമെന്ന് ഉറപ്പാണ്.

Read More >>