തുണി മാറുമ്പോൾ വാതിൽ അടയ്ക്കണ്ട; കൊല്ലം ഉപാസന കോളേജിലെ പുതിയ നിയമം

വിദ്യാർഥിനികൾക്ക് സ്വകാര്യത നൽകുന്നത് സ്വവർഗരതിയ്ക്ക് പ്രചോദനമാകും എന്ന കണ്ടുപിടുത്തമാണ് നിയമത്തിന് പിന്നിലുള്ളത്. മൊബൈൽ ഫോൺ ഉപയോഗിക്കാനോ സ്വവർഗരതിയിൽ ഏർപ്പെടാനോ ആണ് വിദ്യാർഥിനികൾ വാതിലടയ്ക്കുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി കോളേജിലെ വിദ്യാർഥിനികൾ പറയുന്നു.

തുണി മാറുമ്പോൾ വാതിൽ അടയ്ക്കണ്ട; കൊല്ലം ഉപാസന കോളേജിലെ പുതിയ നിയമം

വിദ്യാർഥിനികൾ ഹോസ്റ്റലിൽ വച്ച് തുണി മാറുമ്പോൾപ്പോലും വാതിൽ അടയ്ക്കരുതെന്ന് ഉത്തരവ്. കേരളത്തിലെ ഒരു കോളേജിൽ ആണ് ഈ പുതിയ നിയമം വരുത്തിയിരിക്കുന്നത്. കൊല്ലത്തെ ഉപാസന കോളേജ് ഓഫ് നഴ്സിങ് അധികൃതരാണ് നിയമത്തിന്റെ പിന്നിൽ.

വിദ്യാർഥിനികൾക്ക് സ്വകാര്യത നൽകുന്നത് സ്വവർഗരതിയ്ക്ക് പ്രചോദനമാകും എന്ന കണ്ടുപിടുത്തമാണ് നിയമത്തിന് പിന്നിലുള്ളത്. മൊബൈൽ ഫോൺ ഉപയോഗിക്കാനോ സ്വവർഗരതിയിൽ ഏർപ്പെടാനോ ആണ് വിദ്യാർഥിനികൾ വാതിലടയ്ക്കുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി കോളേജിലെ വിദ്യാർഥിനികൾ പറയുന്നു.

നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ജാതീയമായി അപമാനിക്കാനും പ്രിൻസിപ്പൽ മടിച്ചില്ല. പട്ടികജാതി, പട്ടികവർഗ്ഗ, ദളിത് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ പരാതിപ്പെടുന്നുണ്ട്.

പ്രതിഷേധിക്കുന്ന വിദ്യാർഥിനികൾ പ്രിൻസിപ്പൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബിസിനസ്സുകാരനായ രവി പിള്ളയുടെ ഉപാസന ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

Read More >>