നീര്‍ച്ചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം; റാക്കറ്റ് സംഘത്തിലെ പ്രധാനിയായ ഡോക്ടര്‍ അറസ്റ്റില്‍

ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെയാണ് പൊലീസ് സംഘം ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. സമാന രീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ ഭ്രൂണങ്ങളായിരുന്നു ഇത്.

നീര്‍ച്ചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം; റാക്കറ്റ് സംഘത്തിലെ പ്രധാനിയായ ഡോക്ടര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ഹൈസാല്‍ ഗ്രാമത്തിലെ നീര്‍ച്ചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഡോ. ബാബാ സാഹിബ് ഖിദ്രാപുരെയാണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റാക്കറ്റ് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെയാണ് പൊലീസ് സംഘം ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. സമാന രീതിയില്‍ ഗര്‍ഭച്ഛിദ്രം ചെയ്തു നീക്കിയ ഭ്രൂണങ്ങളായിരുന്നു ഇത്.

പിടിയിലായ ഡോക്ടറുടെ ഗ്രാമത്തിലുള്ള ആശുപത്രിയില്‍ തന്നെയാണ് ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ടത്. മരണത്തില്‍ സംശയം തോന്നിയ ഗ്രാമീണരില്‍ ചിലര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൃത്യം പുറത്തറിയുന്നതും ഭ്രൂണങ്ങള്‍ കണ്ടെടുക്കുന്നതും.

Read More >>