യാത്രാനിരക്കില്‍ ഇളവു നല്‍കി എയര്‍ ഇന്ത്യ

മാര്‍ച്ച്‌ 9നകം ടിക്കറ്റ്‌ എടുക്കുന്നവര്‍ക്കായിരിക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക.

യാത്രാനിരക്കില്‍ ഇളവു നല്‍കി എയര്‍ ഇന്ത്യ

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഇളവു നല്‍കി എയര്‍ ഇന്ത്യ. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലേയ്ക്ക് പറക്കാന്‍ നികുതിയടക്കം 650 ദിര്‍ഹമാണ് എയര്‍ ഇന്ത്യയുടെ പുതുക്കിയ നിരക്ക്.

മാര്‍ച്ച്‌ 9നകം ടിക്കറ്റ്‌ എടുക്കുന്നവര്‍ക്കായിരിക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. മാര്‍ച്ച്‌ 31നകം യാത്ര ചെയ്യുകയും വേണം. കൂടാതെ രണ്ടു മാസത്തേക്ക് ഗള്‍ഫിലേക്ക് റിട്ടേണ്‍ ടിക്കറ്റ്‌ എടുക്കുന്നവര്‍ക്കും ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ദുബായില്‍ നിന്നും ചെന്നൈയിലേയ്ക്കും ബംഗലൂരുവിലേയ്ക്കും പറക്കുന്നതിനും നിരക്കിളവ് അനുവദിച്ചിട്ടുണ്ട്. ചെന്നൈയിലേയ്ക്ക് 750 ദിര്‍ഹവും ബംഗലൂരുവിലേയ്ക്ക് 900 ദിര്‍ഹവും ആണ് ഈടാക്കുക. പുതുക്കിയ നിരക്കുകളുടെ വിശദാംശങ്ങള്‍ ട്രാവല്‍ ഏജന്‍സികളില്‍ ലഭ്യമായിരിക്കും.