പ്ര​മു​ഖ ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​കൃ​ഷ്ണ​ന കി​ർ​വാ​ലയെ വെട്ടിക്കൊലപ്പെടുത്തി

ദ​ളി​ത് നി​ഘ​ണ്ടു ഉ​ൾ​പ്പെ​ടെ ദ​ളി​ത് സാ​ഹി​ത്യ​ത്തി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി​യ ആളുകൂടിയാണ് അ‌ദ്ദേഹം. അംബേദ്കറിസ്റ്റ് ചിന്താധാരയിലെ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ അംബേദ്കറിസ്റ്റ് ആശയങ്ങളിലും ദളിത് മുന്നേറ്റത്തിലും ഊന്നിയുള്ള രചനകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

പ്ര​മു​ഖ ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​കൃ​ഷ്ണ​ന കി​ർ​വാ​ലയെ വെട്ടിക്കൊലപ്പെടുത്തി

പ്ര​മു​ഖ ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​കൃ​ഷ്ണ​ന കി​ർ​വാ​ലെ​യെ (62) വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊ​ൽ​ഹാ​പു​ർ രാ​ജേ​ന്ദ്ര​ന​ഗ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി വേ​ട്ടേ​റ്റ് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു.


കോലാപ്പൂര്‍ ശിവജി സര്‍വകലാശാലയില്‍ മറാത്തി ഭാഷാ വിഭാഗം മേധാവിയായി വിരമിച്ചയാളാണ് ഡോക്ടര്‍ കിര്‍വാലെ. ദ​ളി​ത് നി​ഘ​ണ്ടു ഉ​ൾ​പ്പെ​ടെ ദ​ളി​ത് സാ​ഹി​ത്യ​ത്തി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി​യ ആളുകൂടിയാണ് അ‌ദ്ദേഹം. അംബേദ്കറിസ്റ്റ് ചിന്താധാരയിലെ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ അംബേദ്കറിസ്റ്റ് ആശയങ്ങളിലും ദളിത് മുന്നേറ്റത്തിലും ഊന്നിയുള്ള രചനകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

1954ല്‍ ആയിരുന്നു ജനനം. ഔറംഗബാദിലെ മിലിന്ദ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഡോ. ബാബാസാഹിബ് അംബേദ്കര്‍ മറാത്ത്‌വാഡ സര്‍വ്വകലാശാലയില്‍ നിന്ന് 1983ല്‍ ഡോക്ടറേറ്റ് നേടി. ദളിത് എഴുത്തുകാരനായ ബാബുറാവു ബാഗുളിനെക്കുറിച്ച് എഴുതിയ ജീവചരിത്രവും ശ്രദ്ധേയമായിരുന്നു. ഡോ. ബാബാസാഹിബ് അംബേദ്കര്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന്റെ മേധാവിയായും കിര്‍വാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.