പുകവലി ഉണ്ടാക്കുന്ന വിഷം പുറന്തള്ളാന്‍ ക്രീം ഓഫ് ടാര്‍ടാര്‍

ഇതിന്റെ ഉപയോഗം പുകവലി നിര്‍ത്താന്‍ പ്രേരണയുണ്ടാക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയ നിക്കൊട്ടിനെ പുറന്തള്ളും എന്ന് മാത്രമല്ല, പുകവലിക്കാനുള്ള പ്രവണതയെ ഇല്ലാതാക്കാനും ക്രീം ഓഫ് ടാര്‍ടാറിന്റെ ഉപയോഗം മൂലം സാധിക്കും

പുകവലി ഉണ്ടാക്കുന്ന വിഷം പുറന്തള്ളാന്‍ ക്രീം ഓഫ് ടാര്‍ടാര്‍

വൈന്‍ ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന ഒരു വസ്തുവാണ് ക്രീം ഓഫ് ടാര്‍ടാര്‍. ഇത് സാധാരണയായി കേക്ക് ഉണ്ടാക്കാനും മറ്റു ബേക്കിംഗ് പാചകങ്ങളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍ രുചിയുടെ മേമ്പൊടിക്ക് എന്നതില്‍ ഉപരിയായി ക്രീം ഓഫ് ടാര്‍ടാറിന് ആരോഗ്യപരമായ മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായത്, പുകവലി മൂലം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന നിക്കോട്ടിന്‍ എന്ന വിഷവസ്തുവിനെ ഒരു പരിധിവരെ പുറന്തള്ളാന്‍ ക്രീം ഓഫ് ടാര്‍ടാറിന് കഴിയുന്നു.സാധാരണയായി ബേക്കിംഗ് സോഡാ പോലെ പൌഡര്‍ രൂപത്തിലായിരിക്കും ടാര്‍ടാര്‍ വിപണിയില്‍ ലഭിക്കുന്നത്. പൊട്ടാസിയം ഹൈഡ്രോജന്‍ ടാര്‍ടാര്‍ എന്നാണ് ഇതിന്റെന്‍ മുഴുവന്‍ പേര്. വൈന്‍ ഉത്‌പാദനത്തില്‍ അടിയില്‍ അടിഞ്ഞുകൂടുന്ന വസ്തുവാണ് യഥാര്‍ത്ഥത്തില്‍ ക്രീം ഓഫ് ടാര്‍ടാര്‍.

ഇതിന്റെ ഉപയോഗം പുകവലി നിര്‍ത്താന്‍ പ്രേരണയുണ്ടാക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയ നിക്കൊട്ടിനെ പുറന്തള്ളും എന്ന് മാത്രമല്ല, പുകവലിക്കാനുള്ള പ്രവണതയെ ഇല്ലാതാക്കാനും ക്രീം ഓഫ് ടാര്‍ടാറിന്റെ ഉപയോഗം മൂലം സാധിക്കും. സിഗറിറ്റിന്റെ ചുവ അസഹനീയമാക്കുകയാണ് ഇത് ചെയ്യുന്നത്. ഓറഞ്ച് ജ്യൂസിനോപ്പം ക്രീം ഓഫ് ടാര്‍ടാര്‍ ചേര്‍ത്തു കുടിക്കുന്നതും നല്ലതാണ്.

ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തില്‍ നിന്നും നിക്കോട്ടിന്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു, കൂടാതെ ആവശ്യമുള്ള ധാതുക്കള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

രാത്രിയില്‍ ഉറങ്ങാന്‍ പോകും മുന്‍പേ അര ടീസ്പൂണ്‍ കീം ഓഫ് ടാര്‍ടാര്‍ ചേര്‍ത്ത ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു: 100 ഗ്രാം ക്രീം ഓഫ് ടാര്‍ടാറില്‍ 16,500 മില്ലിഗ്രാം പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയുടെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.

ക്രീം ഓഫ് ടാര്‍ടാറില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് സന്ധിവാതത്തിന് ആശ്വാസം നല്‍കും. ഇത് കൂടാതെ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും, മുഖകുരു, കാര പോലെയുള്ള ചര്‍മ്മത്തിലെ ചെറിയ അസ്വസ്ഥകള്‍ ഒഴിവാക്കുന്നതിനു ക്രീം ഓഫ് ടാര്‍ടാര്‍ ഉപയോഗിക്കുന്നത് ശുപാര്‍ശ ചെയ്യപ്പെടുന്നുണ്ട്.

ക്രീം ഓഫ് ടാര്‍ടാര്‍ മറ്റൊന്നിലും ചേര്‍ക്കാതെ നേരിട്ട് ശരീരത്തിലേക്ക് എടുക്കുന്നതിലും നല്ലത് വെള്ളത്തിലോ ജ്യൂസിലോ നേര്‍പ്പിച്ചു ഉപയോഗിക്കുക