'വിജയന്റെ തല വെട്ടി കൊണ്ടുവരൂ, ഒരു കോടി രൂപ ഇനാം തരാം'; ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം കാണാം

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ പിണറായിയാണെന്ന് ആരോപിച്ചാണ് ഇയാള്‍ വിവാദ പ്രസ്താവന നടത്തിയത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന മധ്യപ്രദേശ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നു. 'ആരെങ്കിലും വിജയന്റെ തല വെട്ടി എന്റെ കൈയില്‍ കൊണ്ടുവന്ന് തന്നാല്‍ ഒരു കോടി രൂപ ഇനാം തരാം' എന്നാണ് ആര്‍എസ്എസ് പ്രമുഖ് ചന്ദ്രവാത്‌ പ്രസംഗത്തില്‍ പറയുന്നത്. മധ്യപ്രദേശില്‍ നടന്ന പരിപാടിയ്ക്കിടെയാണ് ഇയാള്‍ വിവാദ പ്രസ്താവന നടത്തിയത്.


പിണറായിയെ വധിക്കുന്നവര്‍ക്ക് കൊടുക്കാനുള്ള തുകയ്ക്കായി തന്റെ വസ്തുവകകള്‍ വില്‍ക്കാന്‍ പോലും തയ്യാറാണെന്ന് ഇയാള്‍ പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ പിണറായിയാണെന്ന് ആരോപിച്ചാണ് ഇയാള്‍ വിവാദ പ്രസ്താവന നടത്തിയത്. അചല ശര്‍മ ഋഷീശ്വര്‍ എന്നയാളാണ് പരിപാടി ഫെയ്‌സ്ബുക്ക് ലൈവായി പുറത്തുവിട്ടത്.