ഉമ്മന്‍ചാണ്ടിയേയും യുഡിഎഫിനേയും പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്; മെത്രാന്‍ കായല്‍ അടക്കം വിവാദ തീരുമാനങ്ങളില്‍ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തല്‍

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത തീരുമാനങ്ങള്‍ ചട്ടലംഘനമാണെന്ന റിപ്പോര്‍ട്ടാണ് സിഎജിയുടേത്. മെത്രാന്‍ കായല്‍, കടമക്കുടി, കോട്ടയം ഭൂമി കൈമാറ്റവിഷയങ്ങളില്‍ നിയമം അട്ടിമറിച്ചാണ് തീരുമാനം എടുത്തതെന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയേയും യുഡിഎഫിനേയും പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്; മെത്രാന്‍ കായല്‍ അടക്കം വിവാദ തീരുമാനങ്ങളില്‍ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തല്‍

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേയും യുഡിഎഫിനേയും പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെടുത്ത തീരുമാനങ്ങള്‍ ചട്ടലംഘനമാണെന്നാണ് സിഎജി റിപ്പോര്‍ട്ടിൽ പറയുന്നു.

മെത്രാന്‍ കായല്‍, കടമക്കുടി, കോട്ടയം ഇടനാഴി വിഷയങ്ങളില്‍ നിയമം അട്ടിമറിച്ചാണ് തീരുമാനം എടുത്തതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചട്ടവിരുദ്ധ തീരുമാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പുവെക്കുകയായിരുന്നു.


പത്ത് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും നിയമലംഘനമുണ്ടെന്ന് സിഎജി കണ്ടെത്തി. സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് ബിയര്‍ പാര്‍ലറുകള്‍ക്ക് അംഗീകാരം നല്‍കിയത്. 2013-16 കാലത്തായിരുന്നു ഇത്. ഏഴു ബാറുകള്‍ക്കും 77 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കാണ് അനുമതി നല്‍കിയത്. ശുചിത്വ പരിശോധനയില്‍ പരാജയപ്പെട്ട 166 ബാറുകള്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളാക്കി.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ചട്ടം പാലിക്കാതെയാണ് അനുമതി നല്‍കിയത്. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം ഉള്‍പ്പെടെ ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

Read More >>