ആധാർ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ജൂൺ 30 വരെ ആധാർ എൻറോൾ ചെയ്യാനുള്ള സൗകര്യം

നേരിട്ടുള്ള സബ്സിഡി നൽകുന്ന 84 പദ്ധതികൾക്കും ആധാർ നിർബന്ധമാകും. എല്ലാവർക്കും സൗകര്യമാകുന്ന ഇടങ്ങളിൽ ആധാർ കാർഡ് എൻ റോൾ ചെയ്യാനുള്ള കേന്ദ്രങ്ങൾ ആരംഭിക്കും.

ആധാർ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ജൂൺ 30 വരെ ആധാർ എൻറോൾ ചെയ്യാനുള്ള സൗകര്യം

കേന്ദ്രസർക്കാരിന്റെ മൂന്ന് ഡസനോളം പദ്ധതികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നു. സ്കൂളുകളിലെ ഉച്ചയൂണും സർവ് ശിക്ഷ അഭിയാനും ഉൾപ്പടെയുള്ള പദ്ധതികൾക്കും ആധാർ വേണ്ടിവരും. ജൂൺ 30 നുള്ളിൽ എല്ലാവർക്കും ആധാർ കാർഡ് നൽകാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.

അഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 75 ശതമാനം കുട്ടികൾക്കും ആധാർ കാർഡ് ഉണ്ട്. മുതിർന്നവരിൽ ഭൂരിഭാഗവും ആധാർ എടുത്തിട്ടുള്ളവരാണ്. ഇതുവരെ ആധാർ കാർഡ് എടുക്കാത്തവർക്ക് ജൂൺ 30 വരെ സമയം ഉണ്ട്-  സർക്കാർ വൃന്ദങ്ങൾ അറിയിച്ചു.

നേരിട്ടുള്ള സബ്സിഡി നൽകുന്ന 84 പദ്ധതികൾക്കും ആധാർ നിർബന്ധമാകും. എല്ലാവർക്കും സൗകര്യമാകുന്ന ഇടങ്ങളിൽ ആധാർ കാർഡ് എൻ റോൾ ചെയ്യാനുള്ള കേന്ദ്രങ്ങൾ ആരംഭിക്കും. ഒരാൾക്കു പോലും ആധാർ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Story by