പിണറായി​ക്കെതിരെ കൊലവിളി നടത്തിയ ആ​ർ​എ​സ്എ​സ് നേ​താ​വ് കു​ന്ദ​ൻ ച​ന്ദ്രാ​വത്തിനെതിരെ പൊലീസ് കേസെടുത്തു

പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല വെ​ട്ടി​യെ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണു ബു​ധ​നാ​ഴ്ച ഉ​ജ്ജ​യി​ൻ ടൗ​ണി​ലെ ഷ​ഹീ​ദ് പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ വച്ച് ച​ന്ദ്രാ​വത് വാ​ഗ്ദാ​നം ചെ​യ്ത​ത്.

പിണറായി​ക്കെതിരെ കൊലവിളി നടത്തിയ ആ​ർ​എ​സ്എ​സ് നേ​താ​വ് കു​ന്ദ​ൻ ച​ന്ദ്രാ​വത്തിനെതിരെ പൊലീസ് കേസെടുത്തു

സംസ്ഥാന മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല‌​യ്ക്ക് ഒ​രു കോ​ടിരൂപ വി​ല​യി​ട്ട ആ​ർ​എ​സ്എ​സ് നേ​താ​വ് കു​ന്ദ​ൻ ച​ന്ദ്രാ​വത്തിനെതിരെ ഉജ്ജയ്ൻ പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പിണറായിക്കെതിരെയുള്ള പ്രസംഗം വിവാദമായതിനെത്തുടർന്ന് കുന്ദൻ ചന്ദ്രാവത്ത് പ്രസ്താവന പിൻവലിച്ചിരുന്നു. പിണറായിയെ വ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും പ​ശ്ചാ​ത്ത​പിക്കു​ന്ന​താ​യും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നുമായിരുന്നു ചന്ദ്രാവത് പറഞ്ഞത്.


കേരളത്തിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ വേ​ദ​ന​യിൽ നിന്നുണ്ടായ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു തന്‍റെ ഭാഗത്തു നിന്ന് ഉ​ണ്ടാ​യ​തെ​ന്നും ച​ന്ദ്രാ​വ​ത് പ​റ​ഞ്ഞിരുന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല വെ​ട്ടി​യെ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണു ബു​ധ​നാ​ഴ്ച ഉ​ജ്ജ​യി​ൻ ടൗ​ണി​ലെ ഷ​ഹീ​ദ് പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ വച്ച് ച​ന്ദ്രാ​വത് വാ​ഗ്ദാ​നം ചെ​യ്ത​ത്.

കേ​ര​ള​ത്തി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. വി​ജ​യ​നു മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ല. പി​ണ​റാ​യി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്തു​കൊണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി​യോ​ളം വ​രു​ന്ന ത​ന്‍റെ സ്വ​ത്തു​ക്ക​ൾ ഇ​ഷ്ട​ദാ​നം ന​ൽ​കു​മെ​ന്നു​മാ​ണ് ആ​ർ​എസ്എ​സ് നേ​താ​വ് പ​റ​ഞ്ഞ​ത്. ഉ​ജ്ജ​യി​നി​ൽ​ നി​ന്നു​ള്ള ബി​ജെ​പി എം​പി ഡോ. ​ചി​ന്താ​മ​ണി മാ​ള​വ്യ​യും എം​എ​ൽ​എ മോ​ഹ​ൻ യാ​ദ​വും ഉ​ൾ​പ്പെ​ടെ പ്രദേ​ശ​ത്തെ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ ഇ​രി​ക്കു​ന്ന പൊ​തു​വേ​ദി​യി​ലാ​യി​രു​ന്നു ച​ന്ദ്രാ​വ​ത് പിണറായിക്കെതിരെ ആഞ്ഞടിച്ചത്.