ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം; ധനമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ നീക്കി

രാവിലെ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് തന്റെ ചില മാധ്യമസുഹൃത്തുക്കള്‍ക്ക് മനോജ് കെ പുതിയവിള ഇ-മെയില്‍ അയച്ച ബജറ്റ് ഹൈലൈറ്റ്‌സ് പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ഇതില്‍ ധനക്കമ്മിയും റവന്യൂ കമ്മിയും രേഖപ്പെടുത്തിയ ധനസൂചകങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവിന്റെ കൈയിലെത്തിയതും തുടര്‍ന്ന് പ്രതിഷേധം ഉണ്ടായതും. പിന്നീടത് സഭാ ബഹിഷ്‌കരണത്തിലേക്കും ബദല്‍ ബജറ്റ് അവതരത്തിലേക്കും നയിക്കുകയുമായിരുന്നു.

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം; ധനമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ നീക്കി

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അസി.പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയെയാണ് തദ്സ്ഥാനത്തു നിന്നു നീക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.

രാവിലെ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് തന്റെ ചില മാധ്യമസുഹൃത്തുക്കള്‍ക്ക് മനോജ് കെ പുതിയവിള ഇ-മെയില്‍ അയച്ച ബജറ്റ് ഹൈലൈറ്റ്‌സ് പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ഇതില്‍ ധനക്കമ്മിയും റവന്യൂ കമ്മിയും രേഖപ്പെടുത്തിയ ധനസൂചകങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവിന്റെ കൈയിലെത്തിയതും തുടര്‍ന്ന് പ്രതിഷേധം ഉണ്ടായതും. പിന്നീടത് സഭാ ബഹിഷ്‌കരണത്തിലേക്കും ബദല്‍ ബജറ്റ് അവതരത്തിലേക്കും നയിക്കുകയുമായിരുന്നു.

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന വിവരം ധനമന്ത്രി തോമസ് ഐസക് തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ആരോപണം ഉയര്‍ന്നതോടെ വിഷയം അന്വേഷിക്കുമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം കൂട്ടാക്കിയില്ല.

പബ്ലിക് റിലേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന മനോജ് കെ പുതിയവിള ഡെപ്യൂട്ടേഷനിലാണ് ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിരയിലേക്കെത്തിയത്. ഇദ്ദേഹത്തെ നിയമിക്കുന്നതിനെതിരെ മറ്റ് സ്റ്റാഫുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം അവഗണിച്ചായിരുന്നു നിയമനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ സി റോസക്കുട്ടി ടീച്ചറുടെ കീഴില്‍ വനിതാ കമ്മീഷന്‍ പിആര്‍ഒ ആയി ജോലി നോക്കിയിരുന്ന ആളാണ് മനോജ് കെ പുതിയവിള. മുമ്പ് സമകാലിക മലയാളം വാരിക, ദേശാഭിമാനി ദിനപത്രം, കൈരളി ടിവി എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

തുടര്‍ന്ന് കൈരളിയില്‍ നിന്നും പിരിഞ്ഞ ശേഷം വീക്ഷണത്തില്‍ ജോലിക്കു കയറിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ ആണ് എന്നായിരുന്നു മനോജിന്റെ മറുപടി. ഈ പ്രൊഫഷണലിസം ആണ് ഇപ്പോള്‍ ധനമന്ത്രിയെ കുഴപ്പത്തില്‍ ചാടിക്കുന്നതിലേക്ക് എത്തിയത്. പരിചിതരായ പത്രക്കാര്‍ക്ക് ബജറ്റ് ഹൈലൈറ്റ്‌സ് അയച്ചുകൊടുത്തതാണ് വിനയായത്. ബജറ്റ് പ്രസംഗത്തിനു ശേഷം മാത്രം നല്‍കേണ്ട ഹൈലൈറ്റ്‌സ് വിശ്വാസത്തിന്റെ പുറത്ത് അര മണിക്കൂര്‍ മുമ്പ് നല്‍കിയത് ചോരുകയായിരുന്നു.

Read More >>