ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ സിപിഐഎം തീരുമാനം

ബജറ്റ് ചോര്‍ന്നെന്നും അത് തന്റെ കൈയില്‍ കിട്ടിയെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാന്തര ബജറ്റ് അവതരണം നടത്തിയിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച ശേഷം മീഡിയാ റൂമിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. ആരോപണം ഉയര്‍ന്നതോടെ ഇത് ഗൗരവമുള്ള വിഷയമാണെന്നും അന്വേഷിക്കുമെന്നും അപ്പോള്‍ തന്നെ സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പു നല്‍കിയിരുന്നു.

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ സിപിഐഎം തീരുമാനം

നിയമസഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പത്രക്കുറിപ്പ് സോഷ്യല്‍മീഡിയകളിലും മാധ്യമങ്ങളുടെ പക്കലും എത്തിയ കാര്യം സിപിഐഎം അന്വേഷിക്കും. ബജറ്റിനു ശേഷം ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ബജറ്റ് ചോര്‍ന്നെന്നും അത് തന്റെ കൈയില്‍ കിട്ടിയെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാന്തര ബജറ്റ് അവതരണം നടത്തിയിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച ശേഷം മീഡിയാ റൂമിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. ആരോപണം ഉയര്‍ന്നതോടെ ഇത് ഗൗരവമുള്ള വിഷയമാണെന്നും അന്വേഷിക്കുമെന്നും അപ്പോള്‍ തന്നെ സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പു നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്നതും ബജറ്റ് വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ എവിടെയാണ് ജാഗ്രതക്കുറവുണ്ടായതെന്നു പരിശോധിക്കാനും തീരുമാനിച്ചിരിക്കുന്നത്. ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുനുണ്ടായ സാഹചര്യം ഗൗരവത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റ് അംഗങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് അവതരണം തുടങ്ങി ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ബജറ്റിന്റെ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപിച്ച് പ്രതിപക്ഷനേതാവ് രംഗത്തെത്തുന്നത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ തനിക്കു ലഭിച്ചെന്നും ഇനി മന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്ന കാര്യങ്ങള്‍ താന്‍ പറയാമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബഹളമാവുകയും സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങുകയും ചെയ്യുകയായിരുന്നു.