ബി ജെ പി ജനറല്‍ സെക്രട്ടറി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം ആവശ്യപ്പെട്ടതായി ആരോപണം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയായ ഇദേഹം കോഴിക്കോട് ജില്ലയിലെ ഒരു ബി ജെ പി പ്രവര്‍ത്തകനെ കഴിഞ്ഞമാസം വൃക്കസംബന്ധമായ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സാപ്പിഴവാരോപിച്ച് ഈ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട ഈ നേതാവ് ആശുപത്രി അധികൃതരില്‍നിന്ന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി പ്രവര്‍ത്തകന് നല്‍കിയിരുന്നു. പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഇതേ ആശുപത്രി അധികൃതരെ ഫോണില്‍ ഭീഷണിപ്പെടുത്തി

ബി ജെ പി ജനറല്‍ സെക്രട്ടറി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം ആവശ്യപ്പെട്ടതായി ആരോപണം

കോഴിക്കോട് സ്വദേശിയായ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥലത്തെ പ്രമുഖ സ്വകാര്യാശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപയാവശ്യപ്പെട്ടതായി ആരോപണം.ഇയാളെ പിന്നീട് ആര്‍.എസ്.എസ്. നേതൃത്വം താക്കീത് ചെയ്തതായും മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥികൂടിയാണ് ആരോപണവിധേയനെന്നും മംഗളം പറയുന്നു.

കോഴിക്കോട് ജില്ലയിലെ ഒരു ബി ജെ പി പ്രവര്‍ത്തകനെ കഴിഞ്ഞമാസം വൃക്കസംബന്ധമായ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സാപ്പിഴവാരോപിച്ച് ഈ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട ഈ നേതാവ് ആശുപത്രി അധികൃതരില്‍നിന്ന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി പ്രവര്‍ത്തകനു നല്‍കുകയുംചെയ്തിരുന്നു. പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് ഇതേ ആശുപത്രി അധികൃതരെ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായാണ് ആരോപണം ഉയരുന്നത്.


ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ കത്തിക്കയറാറുള്ള ഈ നേതാവിന്റെ ഭീഷണിസ്വരത്തിലുള്ള ഫോണ്‍ സംഭാഷണം ആശുപത്രി അധികൃതര്‍ റെക്കോര്‍ഡ് ചെയ്ത് ആര്‍എസ്എസ് നേതൃത്വത്തിന് നല്‍കുകയായിരുന്നു. ആശുപത്രി മേധാവികൂടിയായ വനിതാ ഡോക്ടര്‍ക്ക് ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇതാണ് നേതാവിന് തിരിച്ചടിയായത്.

ഇതു സംബന്ധിച്ച്  ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ളവര്‍ക്ക് പരാതിയെത്തിയിരുന്നു. രണ്ടാമതും പണം ആവശ്യപ്പെട്ടത് പ്രവര്‍ത്തകന് വേണ്ടിയല്ലെന്ന് ബിജെപി-ആര്‍ എസ് എസ് നേതൃത്വങ്ങള്‍ക്ക് ബോധ്യമായതോടെയാണ് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ സജീവമായ നേതാവിനെ താക്കീത് ചെയ്തതെന്നും വാര്‍ത്തയില്‍ പറയുന്നു.