ഇന്ത്യയിലെ ഐടി പാര്‍ക്കുകള്‍ ഭീതിയില്‍: വിദേശങ്ങളിലെ കോൾ സെന്ററുകൾക്ക് തടയിടാൻ അമേരിക്കയില്‍ ബില്‍

അമേരിക്കൻ തൊഴിലവസരങ്ങൾ പുറത്തേയ്ക്കൊഴുക്കുന്ന കമ്പനികളെ മോശം പട്ടികയിൽ ഉൾപ്പെടുത്താൻ ബിൽ നിർദ്ദേശിക്കുന്നു. അത്തരക്കാർക്ക് ധനസഹായവും വായ്പകളും നിഷേധിക്കപ്പെടും- ഇന്ത്യയിലെ ഐടി പാര്‍ക്കുകളെ ഭീതിയിലാക്കുന്നതാണ് ഈ ബില്‍.

ഇന്ത്യയിലെ ഐടി പാര്‍ക്കുകള്‍ ഭീതിയില്‍: വിദേശങ്ങളിലെ കോൾ സെന്ററുകൾക്ക് തടയിടാൻ  അമേരിക്കയില്‍ ബില്‍

കോൾ സെന്ററുകൾ വിദേശരാജ്യങ്ങളിൽ ആരംഭിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് സർക്കാരിൽ നിന്നും ലഭിക്കാവുന്ന ധനസഹായവും വായ്പകളും നിഷേധിക്കുന്നതിനുള്ള ബിൽ യു എസ് കോൺഗ്രസ്സിൽ വീണ്ടും അവതരിപ്പിച്ചു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലേയ്ക്ക് തൊഴിലവസരങ്ങൾ ഒഴുകുന്നതിനെ തടയിടാനാണ് ബില്ലിന്റെ ഉദ്ദേശ്യം.

ഡെമോക്രാറ്റിക് പാർട്ടിയിലെ ജീൻ ഗ്രീനും റിപ്ലബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് മക് കിൻലിയും അവതരിപ്പിച്ച ബിൽ അമേരിക്കൻ തൊഴിലവസരങ്ങൾ പുറത്തേയ്ക്കൊഴുക്കുന്ന കമ്പനികളെ മോശം പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു. അത്തരക്കാർക്ക് ധനസഹായവും വായ്പകളും നിഷേധിക്കപ്പെടും.


ഗ്രേറ്റർ ഹ്യൂസ്റ്റൻ ഏരിയയിൽ മാത്രം 54, 000 കാൾ സെന്റർ ജോലികൾ ഉണ്ടെന്ന് ഗ്രീൻ പറയുന്നു. അമേരിക്കയിൽ മൊത്തം 2.5 ദശലക്ഷം തൊഴിലവസരങ്ങളും.

“അമേരിക്കൻ തൊഴിലാളികൾക്ക് നല്ല ജോലിയും വേതനവും ലഭിക്കണമെന്നത് പ്രധാനമാണ്,” ഗ്രീൻ പറഞ്ഞു. ദൗർഭാഗ്യവശാൽ, കോൾ സെന്റർ ജോലികൾ പോകുന്നത് ഇന്ത്യ, ഫിലിപ്പീൻസ് മുതലായ രാജ്യങ്ങളിലേയ്ക്കാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ട്രംപിന്റെ പുതുക്കിയ വിസ നയങ്ങൾ ഇന്ത്യയിൽ നിന്നുമുള്ള വിദഗ്ധതൊഴിലാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളെ ബാധിക്കുമെന്ന ആശങ്കകൾ നിലനിൽക്കേ, ഈ ബിൽ കൂടുതൽ സമ്മർദ്ദം ആയിരിക്കും ചെലുത്തുക. ബിൽ പാസായാൽ ഇന്ത്യയിലെ ഐറ്റി മേഖലയ്ക്ക് വൻ തിരിച്ചടിയായിരിക്കും ഉണ്ടാകുക.

Read More >>