ജൂതരുടെ കൊലപാതകികളുടെ പേര് ഇസ്രയേല്‍ നഗരങ്ങള്‍ക്കു വേണ്ട: യാസര്‍ അറഫാത്തിന്റെ പേരിലുള്ള അറബ് ഭൂരിപക്ഷ നഗരത്തിന്റെ പേര് ഇസ്രായേല്‍ മാറ്റി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പേരുമാറ്റല്‍ നടപടിയുണ്ടായത്. ഇസ്രേലികളുടേയും ജൂതരുടേയും കൊലപാതികളുടെ പേര് രാജ്യത്തെ നഗരങ്ങള്‍ക്കു നല്‍കാനാകില്ലെന്ന് കഴിഞ്ഞ ശനിയാഴ്ച നെതന്യാഹു ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ജൂതരുടെ കൊലപാതകികളുടെ പേര് ഇസ്രയേല്‍ നഗരങ്ങള്‍ക്കു വേണ്ട: യാസര്‍ അറഫാത്തിന്റെ പേരിലുള്ള അറബ് ഭൂരിപക്ഷ നഗരത്തിന്റെ പേര് ഇസ്രായേല്‍ മാറ്റി

പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനോടുള്ള ബഹുമാനാര്‍ഥം ഇസ്രയേലിലെ അറബ് നഗരത്തിന് നല്‍കിയ പേര് ഇസ്രേലി സര്‍ക്കാര്‍ നീക്കി.വടക്കന്‍ ഇസ്രയേലിലെ ഹൈഫ ജില്ലയിലെ 'അറഫത്ത്' എന്ന നഗരത്തിന്റെ പേരാണ് ഇസ്രയേല്‍ നീക്കം ചെയ്തത്. അറബ് ഭൂരിപക്ഷ പ്രദേശമാണിവിടം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പേരുമാറ്റല്‍ നടപടിയുണ്ടായത്. ഇസ്രേലികളുടേയും ജൂതരുടേയും കൊലപാതികളുടെ പേര് രാജ്യത്തെ നഗരങ്ങള്‍ക്കു നല്‍കാനാകില്ലെന്ന് കഴിഞ്ഞ ശനിയാഴ്ച നെതന്യാഹു ട്വിറ്ററില്‍ പറഞ്ഞിരുന്നു.

യാസര്‍ അറഫാത്ത്, ഹാജ് അമീന്‍ അല്‍ ഹുസിനി തുടങ്ങിയവര്‍ ഇസ്രയേല്‍ പൗരന്‍മാരെ കൊന്നൊടുക്കിയവരാണെന്നും അവവരുടെ പേരുകള്‍ ഇസ്രയേലിലെ നഗരങ്ങള്‍ക്ക് നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നെതന്യാഹുവിന്റെ നിലപാടിനെതിരെ ഇസ്രയേലിനുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.

Read More >>