ഇടിവെട്ടേറ്റവനെ പാമ്പിനെ വിട്ടു കടിപ്പിച്ചു സ്വകാര്യബാങ്കുകൾ; ഇനിമുതൽ മാസം നാല് ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ ഫീസ് ചുമത്തും

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക് തു​ട​ങ്ങി​യ പു​തു​ത​ല​മു​റ സ്വ​കാ​ര്യ ബാ​ങ്കു​ക​ളാ​ണ് പ​ണ​മി​ട​പാ​ടി​നു ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ചാ​ർ​ജ് ചു​മ​ത്തു​മോ എ​ന്ന​റി​വാ​യി​ട്ടി​ല്ല. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ തേ​ഡ് പാ​ർ​ട്ടി പ​ണ​മി​ട​പാ​ടു​ക​ൾ 25,000 രൂ​പ വ​രെ​യാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തിയിട്ടുമുണ്ട്.

ഇടിവെട്ടേറ്റവനെ പാമ്പിനെ വിട്ടു കടിപ്പിച്ചു സ്വകാര്യബാങ്കുകൾ; ഇനിമുതൽ മാസം നാല് ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ ഫീസ് ചുമത്തും

സാധാരണ ജനങ്ങളെസാരമായി ബാധിക്കുന്ന തീരുമാനവുമായി സ്വകാര്യബാങ്കുകൾ. ബാ​ങ്കി​ൽ​നി​ന്നു പ​ണം ക​റ​ൻ​സി​യാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​നു വൻ ഫീസ് ചുമത്തിക്കൊണ്ടുള്ള സ്വകാര്യബാങ്കുകളുടെ പുതിയ നിർദ്ദേശം പുറത്തുവന്നു. ഓരോ അ‌ഞ്ചാം ഇടപാടിനും 150 രൂപയാണ് ബാങ്കുൾ ഫീസായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒ​രു​മാ​സം നാ​ലു​ത​വ​ണ പ​ണം ക​റ​ൻ​സി​യാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​നു ഫീ​സ് ഇ​ല്ലെങ്കിലും തു​ട​ർ​ന്നു​ള്ള ഓ​രോ ഇ​ട​പാ​ടി​നും 150 രൂ​പയെന്നുള്ളത് സാധാരണക്കാർക്കു താങ്ങാവുന്നതിലും അ‌പ്പുറമാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക് തു​ട​ങ്ങി​യ പു​തു​ത​ല​മു​റ സ്വ​കാ​ര്യ ബാ​ങ്കു​ക​ളാ​ണ് പ​ണ​മി​ട​പാ​ടി​നു ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ചാ​ർ​ജ് ചു​മ​ത്തു​മോ എ​ന്ന​റി​വാ​യി​ട്ടി​ല്ല. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ തേ​ഡ് പാ​ർ​ട്ടി പ​ണ​മി​ട​പാ​ടു​ക​ൾ 25,000 രൂ​പ വ​രെ​യാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തിയിട്ടുമുണ്ട്.

നി​ര​ക്ക് ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തും പി​ൻ​വ​ലി​ക്കു​ന്ന​തും ഇ​ട​പാ​ടാ​യി ക​ണ​ക്കാ​ക്കുമെന്നും സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്കും ശമ്പ​ള അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ക​റ​ൻ​സി ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സ​ർ​ക്കാ​ർ യ​ത്ന​ത്തി​നു സ​ഹാ​യ​ക​മാ​യാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ബാ​ങ്കു​ക​ൾ ഈ ​തീ​രു​മാ​മെ​ടു​ത്തതെന്നാണ് ഭാഷ്യം.

ഐ​സി​ഐ​സി​ഐ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ള്ള ശാ​ഖ​യി​ൽ ഒ​രു​മാ​സം നാ​ല് പ​ണ​മി​ട​പാ​ട് ന​ട​ത്താം. തു​ട​ർ​ന്ന് ഓ​രോ ഇ​ട​പാ​ടി​നും ആ​യി​രം രൂ​പ​യ്ക്ക് അ​ഞ്ചു രൂ​പ (കു​റ​ഞ്ഞ​തു 150 രൂ​പ) ചാ​ർ​ജാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അ​ക്കൗ​ണ്ടി​ല്ലാ​ത്ത ശാ​ഖ​യി​ൽ നി​ന്ന് മാ​സം ഒ​രു ത​വ​ണ മാത്രമാണ് സൗജന്യമായി പ​ണം പി​ൻ​വ​ലി​ക്കാൻ കഴിയുന്നത്. കൂടാതെ അ​ന്യ​ബാ​ങ്കു​ക​ളു​ടെ എ​ടി​എം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു ചാ​ർ​ജു​ക​ൾ കൂ​ട്ടിയിട്ടുമുണ്ട്.