അതിരപ്പള്ളിയെ വെള്ളത്തിൽ മുക്കേണ്ടതാർക്ക്?

1970 ൽ ഒരു ബില്യൺ ഡോളർ ഉപയോഗിച്ചു നിർമ്മിച്ച ഈജിപ്തിലെ അസ്വാൻ ഡാം ഒരുദാഹരണമാണ്. അതിന്റെ നദിക്കരയിൽ ജീവിച്ചിരുന്ന ഒരു മില്യൺ മനുഷ്യർക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെട്ടു ഫലപൂയിഷ്ടമായ അവരുടെ മണ്ണ്‌ ഇന്ന് വെറും തവിടു മണ്ണാണ് ഒരു ഗുണവും ഇല്ല .മനുഷ്യർ പലായനം ചെയ്യപ്പെട്ടു. ഈജിപ്തിന്റെ പുരാതനമായ നൂബിയെൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളെ പൂർണ്ണമായും ഇല്ലാതാക്കി ഈ അണക്കെട്ടുകൾ.

അതിരപ്പള്ളിയെ വെള്ളത്തിൽ മുക്കേണ്ടതാർക്ക്?

പ്രസാദ് കാവുമ്പായി

ശാന്തമായി ഒഴുകുന്ന നദിയെ കെട്ടി നിർത്തി വൈദ്യുതി ഉണ്ടാക്കുക ,മനുഷ്യൻ നടത്തുന്ന നടത്തിക്കൊണ്ടിരിക്കുന്ന ഒരു ജലാവകാശ ലംഘനം ഇന്നു തുടങ്ങിയ സംഭവമല്ല .

ഈജിപ്തിൽ 2900 ബി സി കാലഘട്ടത്തിൽ നൈൽ നദിക്കു കുറുകെ കെട്ടിയ അണക്കെട്ടാണ് ലോകത്തിലെ അദ്യത്തെ അണകെട്ട് എന്നാണു പറയപ്പെടുന്നത് ,എന്നാൽ അതു നിർമ്മിക്കാൻ ഒരു കാരണം ഉണ്ടായിരുന്ന ,ജനജീവിതത്തെ ബാധിക്കുന്ന വെള്ളപ്പൊക്കത്തിനും നരഭോജികളായ മൃഗങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.


എന്നാൽ അതിനു ശേഷം 8 ലക്ഷം അണക്കെട്ടുകൾ ഭൂമിയിൽ നിർമ്മിക്കപ്പെട്ടു എന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത് ..

എന്താണ് ഇതിന്റെയൊക്കെ ലക്ഷ്യങ്ങൾ .ജലസേചനം ,വിനോദസഞ്ചാരം ,വൈദ്യുതി നിർമ്മാണം .ഇതിനൊക്കെയാണ് അണക്കെട്ടുകൾ ഉപയോഗിക്കുന്നത് .ഒഴുക്കുന്ന ജലത്തെ പിടിച്ചു കെട്ടി ശക്തിയായി ഗുഹകളിലൂടെ ഇടിച്ചു കയറ്റി പങ്ക കറക്കി കറണ്ടുണ്ടാക്കുക അല്ലെങ്കിൽ ജലസേചനത്തിനായി ഒഴുക്കി വിടുക .ഇതാണ് രീതി .

ഇതിനെ എന്തിനെതിർക്കണം എന്നാവും നിങ്ങളുടെ ചിന്ത .കാരണങ്ങൾ പലതാണ് .

അതിരപ്പള്ളി പൊലെയുള്ള ജൈവ വൈവിധ്യ പ്രദേശങ്ങളിൽ സൂക്ഷ്മ ജന്തുക്കളും സസ്യങ്ങളും ധാരാളമുണ്ട് ,അവയൊക്കെ നമ്മുടെ ആവാസ വ്യവസ്ഥയെ പിടിച്ചു നിർത്താൻ സഹായിക്കുന്നവയാണ് .ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ,ഇപ്പൊഴത്തെ കഠിനമായ ചൂടിൽ വെളളം കുടിക്കാതെ നടക്കുന്നവരുടെ അവസ്ത പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ .

സിമന്റും പൂഴിയും ഉപയോഗിച്ചു നിർമ്മിക്കുന്ന ഡാമുകളിൽ സൂക്ഷ ജന്തുക്കൾ നിലനിൽക്കുകയില്ല ,അതിനു പകരം ആൽഗകളും മറ്റും അവിടം വിഴുങ്ങും .മൽസ്യങ്ങളുടെ പ്രജനത്തിനും മറ്റുമായുള്ള ഒഴുക്ക് തടസ്സപ്പെടുന്നു .

1970 ൽ ഒരു ബില്യൺ ഡോളർ ഉപയോഗിച്ചു നിർമ്മിച്ച ഈജിപ്തിലെ അസ്വാൻ ഡാം ഒരുദാഹരണമാണ്. അതിന്റെ നദിക്കരയിൽ ജീവിച്ചിരുന്ന ഒരു മില്യൺ മനുഷ്യർക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെട്ടു ഫലപൂയിഷ്ടമായ അവരുടെ മണ്ണ്‌ ഇന്ന് വെറും തവിടു മണ്ണാണ് ഒരു ഗുണവും ഇല്ല .മനുഷ്യർ പലായനം ചെയ്യപ്പെട്ടു .

ഈജിപ്തിന്റെ പുരാതനമായ നൂബിയെൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളെ പൂർണ്ണമായും ഇല്ലാതാക്കി ഈ അണക്കെട്ടുകൾ .

മറ്റൊന്ന് ചൈനയിലെ ത്രീ ഗോർജസ് അണക്കെട്ടാണ് ,യാങ്‌സ് നദിയുടെ കുറുകെ നിര്മ്മിച്ച അണക്കെട്ടിനെതിരെ ലോകമെങ്ങും പ്രതിഷേദം നടന്നിരുന്നു .ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിച്ചു പല ജന്തു വർഗ്ഗങ്ങളും അപ്രത്യക്ഷരായി .ഇന്നു ചൈനീസ് ഭരണകൂടം ഈ അണക്കെട്ടിനെ ഓർത്തു ഭയചകിതരാണ് ,ഭൂമികുലുക്കും പൊലുള്ള വിപത്തുകൾ സമീപഭാവിയിൽ വന്നേക്കാം എന്നു ഭരണകൂടം തിരിച്ചറിയുന്നു ,മലിനജലം ശുദ്ധീകരിക്കാൻ തന്നെ കോടികൾ ചെലവഴിക്കേണ്ടി വരുന്നു .

അമേരിക്കയുടെ സ്വപ്നം ആയിരുന്ന ഹൂവെർ ഡാം കൊളറാഡോ നദിയെ പൂര്ണമായും നശിപ്പിച്ചു ,ജൈവസമ്പത്തില്ലാതാക്കി ,കാലാവസ്ഥ വ്യതിയാനത്തിന് കാരണക്കാരായി .

പല രാജ്യങ്ങളും ഡാമുകളെ തകർത്തു കൊണ്ട് നദികളെ സ്വന്തന്ത്രമായി ഒഴുകാൻ വിടുകയാണ്. 1930 തിന് ശേഷം അമേരിക്ക 1500 അണകെട്ടുകളെ സ്വാതന്ത്രരാക്കി.

സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള വൈദ്യുതി നിര്മ്മാണം ആണു ഏവർക്കും ഇന്നു പ്രിയം.

ചിലിയുടെ ഭരണകൂടത്തിനു ശക്തമായ ജനകീയ പ്രതിഷേധം കാരണം അഞ്ചു അണകെട്ട് നിർമ്മാണങ്ങളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. പകരം 700 മെഗാവാട്ട് സൗരോർജ്ജ സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടി വന്നു .

ജനകീയപ്രക്ഷോഭങ്ങൾക്കുള്ള ശക്തി ഒരു ഭരണകൂടത്തിനും തകർക്കാനാവുന്നതല്ല .

"കിളികളില്ലാത്ത കാടില്ലാത്ത മഴയില്ലാത്ത കുളിരില്ലാത്ത മനുഷ്യനെന്തിന് കത്തുന്ന ബൾബിന്റെ ചൂട് "