കൊതുകുകൾക്കെതിരെ ഹൈ-ടെക്ക് യുദ്ധത്തിനൊരുങ്ങി ആന്ധ്രാ പ്രദേശ്

നഗരങ്ങളിലെ വിവിധഭാഗങ്ങളിലുള്ള കൊതുകുകളുടെ സാന്ദ്രത നിരീക്ഷിക്കാനായിരിക്കും സെൻസറുകൾ പ്രധാനമായും ഉപയോഗിക്കുക. അതിനൊപ്പം തന്നെ ലിംഗവും വർഗവും കണ്ടെത്താൻ സാധിക്കും. ലഭിക്കുന്ന വിവരങ്ങൾ കണ്ട്രോൾ റൂമിൽ എത്തിച്ച് കൊതുകുസാന്ദ്രത കൂടുതലുള്ള ഭാഗങ്ങൾ അടയാളപ്പെടുത്താൻ സാധിക്കും. അത്തരം ഇടങ്ങളിൽ സ്പ്രേ അടിച്ച് കൊതുകുവർദ്ധന തടയുകയും ചെയ്യാം.

കൊതുകുകൾക്കെതിരെ ഹൈ-ടെക്ക് യുദ്ധത്തിനൊരുങ്ങി ആന്ധ്രാ പ്രദേശ്

കൊതുകൾക്കെതിരെ ഹൈ-ടെക്ക് യുദ്ധത്തിനൊരുങ്ങി ആന്ധ്രാപ്രദേശ്. വിജയവാഡ, വിശാഖപട്ടണം, തിരുപ്പതി എന്നീ നഗരങ്ങളിലാണ് ഒപ്റ്റിക്കൽ സെൻസർ ഉപയോഗിച്ച് കൊതുകുകളുടെ സാന്ദ്രത, വർഗം, ലിംഗം എന്നിവ നിരീക്ഷിച്ച് നശീകരണം നടത്താൻ പദ്ധതിയിടുന്നത്.

മലേറിയ, ഡംഗ്യൂ, സിക്ക, ചിഗുൻ ഗുനിയ തുടങ്ങിയ സാംക്രമികരോഗങ്ങൾക്ക് തടയിടാനാണ് ആധുനികസാങ്കേതികവിദ്യയുടെ സഹായം ഉപയോഗിക്കാൻ തീരുമാനമായത്. ‘സ്മാർട്ട് മൊസ്ക്വിറ്റോ ഡെൻസിറ്റി സിസ്റ്റം’ എന്ന പദ്ധതി ആന്ധ്രാ സർക്കാർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ചു. പദ്ധതി അംഗീകാരം നേടുകയാണെങ്കിൽ അത്തരത്തിലുള്ള രാജ്യത്തിലെ തന്നെ ആദ്യത്തെ പദ്ധതിയായിരിക്കും അത്.

മൂന്ന് മുനിസിപ്പാലിറ്റികളിലും ചതുരശ്രകിലോമീറ്ററിന് 10 സെൻസറുകൾ വീതം സ്ഥാപിക്കാനാണ് തീരുമാനം. നാല് കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരങ്ങളിലെ വിവിധഭാഗങ്ങളിലുള്ള കൊതുകുകളുടെ സാന്ദ്രത നിരീക്ഷിക്കാനായിരിക്കും സെൻസറുകൾ പ്രധാനമായും ഉപയോഗിക്കുക. അതിനൊപ്പം തന്നെ ലിംഗവും വർഗവും കണ്ടെത്താൻ സാധിക്കും. ലഭിക്കുന്ന വിവരങ്ങൾ കണ്ട്രോൾ റൂമിൽ എത്തിച്ച് കൊതുകുസാന്ദ്രത കൂടുതലുള്ള ഭാഗങ്ങൾ അടയാളപ്പെടുത്താൻ സാധിക്കും. അത്തരം ഇടങ്ങളിൽ സ്പ്രേ അടിച്ച് കൊതുകുവർദ്ധന തടയുകയും ചെയ്യാം.

സ്വമേധയാ പ്രവർത്തിക്കുന്ന സിസ്റ്റം ഇന്റർനറ്റ് ഓഫ് തിംഗ്സ് (IoT) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. ആരോഗ്യവകുപ്പിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും വിവരങ്ങൾ ലഭ്യമാക്കും.

കൊതുകുകൾ പ്രജനനം നടത്തുന്ന കൃത്യമായ ഇടങ്ങൾ കണ്ടെത്തി അവിടങ്ങളിൽ മരുന്ന് തളിക്കാൻ ഉപകാരപ്പെടുന്നതായിരിക്കും ലഭിക്കുന്ന വിവരങ്ങൾ. മരുന്നുതളിക്കലിന്റെ ഫലങ്ങൾ നിരീക്ഷിക്കാനും ഇതുമൂലം സാധിക്കും.

Read More >>