റോഡ് മര്യാദയില്ലാത്ത ഇന്ത്യാക്കാർ; അമേരിക്കക്കാരുടെ പരാതി

`ഇന്ത്യയിൽ ആരും ട്രാഫിക് നിയമങ്ങൾ പാലിക്കാറില്ലല്ലോ. എന്റെ വണ്ടി എനിക്ക് തോന്നിയത് പോലെ ഓടിക്കും എന്ന മനോഭാവം. ഇതേ മനോഭാവമാണ് അമേരിക്കയിൽ ചെന്നാലും പുറത്തെടുക്കുന്നത് എന്ന് മാത്രം.´

റോഡ് മര്യാദയില്ലാത്ത ഇന്ത്യാക്കാർ; അമേരിക്കക്കാരുടെ പരാതി

മറ്റ് ഏഷ്യാക്കാരെ അപേക്ഷിച്ച് അമേരിക്കക്കാരെ വിഷമിപ്പിക്കുന്നത് ഇന്ത്യാക്കാരാണെന്ന് പരാതികൾ. തങ്ങളുടെ തൊഴിലവസരങ്ങൾ ‘തട്ടിയെടുക്കുന്നത്’ മാത്രമല്ല അവരുടെ രോഷം, ഇന്ത്യാക്കാർ റോഡിൽ കാണിക്കുന്ന മര്യാദയില്ലായ്മകൾ കൂടിയാണ്. ഒരു എൻ ആർ ഐയും അമേരിക്കക്കാരനും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വെളിച്ചത്തിലാണ് ഇന്ത്യാക്കാരുടെ ഡ്രൈവിംഗിനെക്കുറിച്ച് പരാമർശമുണ്ടായത്.

`ഇന്ത്യയിൽ ആരും ട്രാഫിക് നിയമങ്ങൾ പാലിക്കാറില്ലല്ലോ. എന്റെ വണ്ടി എനിക്ക് തോന്നിയത് പോലെ ഓടിക്കും എന്ന മനോഭാവം. ഇതേ മനോഭാവമാണ് അമേരിക്കയിൽ ചെന്നാലും പുറത്തെടുക്കുന്നത് എന്ന് മാത്രം.´


ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ളവരുമായി ചർച്ച ചെയ്യുമ്പോഴാണ് ഇന്ത്യാക്കാരുടെ റോഡ് മര്യാദയില്ലായ്മ ഉയർന്നത്. ഇന്ത്യക്കാർ റോഡിൽ വീണ്ടുവിചാരമില്ലാത്തവർ ആണെന്ന് ഒരു അമേരിക്കക്കാരൻ പറഞ്ഞു.

[caption id="attachment_85349" align="alignleft" width="400"] Courtesy: Deccan Chronicle[/caption]

“അവർ ലൈനുകൾ മുറിച്ചു കടക്കും, സിഗ്നൽ എത്തുന്നതിന് തൊട്ടുമുൻപ് ലൈനിൽ കയറും. ഞങ്ങൾ നിയമങ്ങൾ പാലിക്കാൻ പഠിച്ച് വളർന്നവരാണ്, ഞങ്ങൾ പാലിക്കുകയും ചെയ്യും. ലൈൻ മുറിച്ച് കടക്കുന്നവരുടെ വിചാരം അവർ സമർഥന്മാരാണെന്നാണ്. ട്രാഫിക്കിൽ കാത്ത് കിടക്കുന്നവർ മണ്ടന്മാരാണെന്ന് അവർ കരുതുന്നു. അവരുടെ സംസ്കാരവും ബഹുമാനവുമാണ് അത് കാണിക്കുന്നത്,” അമേരിക്കക്കാരൻ തുടർന്നു.

എന്തായാലും, ഇപ്പോൾത്തന്നെ വംശവെറിയുടെ പേരിൽ അമേരിക്കയിലെ ഇന്ത്യാക്കാർ ആക്രമിക്കപ്പെടുന്നു. ഇത് മറ്റൊരു കാരണമാകാതിരിക്കട്ടെ എന്ന് പറഞ്ഞ് ചർച്ച അവസാനിപ്പിച്ചത്രേ.

Read More >>