ആലത്തൂരില്‍ ഡോക്ടറെ തട്ടിക്കൊണ്ടു പോയത് ആന്ധ്രയിലെ ഭൂമിയിടപാട് മാഫിയയെന്ന് പൊലിസ്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ അഞ്ചരയോടെയാണു ചുവന്ന കാറിലെത്തിയ അഞ്ജാത സംഘം ഡോക്ടറെ തട്ടിക്കൊണ്ടു പോയത്. ഒരു പാല്‍ക്കാരന്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവം കണ്ടിരുന്നെങ്കിലും ആരും പുറത്തു പറയാന്‍ തയ്യാറായില്ല. സംഭവം നടന്ന് ആറുമണിക്കൂറിനു ശേഷം ആശുപത്രി അധികൃതര്‍ പൊലിസില്‍ പരാതിപ്പെട്ടതോടെയാണ് ഡോക്ടറെ തട്ടിക്കൊണ്ടു പോയതായി സ്ഥിരികരിച്ചത്.

ആലത്തൂരില്‍ ഡോക്ടറെ തട്ടിക്കൊണ്ടു പോയത്  ആന്ധ്രയിലെ ഭൂമിയിടപാട് മാഫിയയെന്ന് പൊലിസ്.

ആലത്തൂരില്‍  ക്രസന്റ് ആശുപത്രിയിലെ  അനസ്‌തേഷ്യ  ഡോക്ടര്‍ സുധാകര്‍ റാവുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നില്‍ ആന്ധ്രയിലെ ഭൂമിയിടപാട് മാഫിയയെന്ന് പൊലിസ്.   ആലത്തൂരില്‍ നിന്ന് ഡോക്ടറെ കടത്തി കൊണ്ടു പോയ ക്വട്ടേഷന്‍ സംഘത്തെ കുറിച്ചും പൊലീസിന് വൃക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിലുള്ള ചിലരേയും  ഡോക്ടറെ കടത്തി കൊണ്ടു പോയ കാറും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കൃത്യമായ തയ്യാറെടുപ്പോടെ ആലത്തൂരില്‍ വന്ന്താമസിച്ച് കൃത്യം നടപ്പിലാക്കിയതായാണ് പൊലീസ് പറയുന്നത്

വെള്ളിയാഴ്ച്ച പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ അഞ്ചരയോടെയാണു ചുവന്ന കാറിലെത്തിയ അഞ്ജാത സംഘം ഡോക്ടറെ തട്ടിക്കൊണ്ടു പോയത്. ഒരു പാല്‍ക്കാരന്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവം കണ്ടിരുന്നെങ്കിലും ആരും പുറത്തു പറയാന്‍ തയ്യാറായില്ല. സംഭവം നടന്ന് ആറുമണിക്കൂറിനു ശേഷം ആശുപത്രി അധികൃതര്‍ പൊലിസില്‍ പരാതിപ്പെട്ടതോടെയാണ് ഡോക്ടറെ തട്ടിക്കൊണ്ടു പോയതായി സ്ഥിരികരിച്ചത്.

തിരുപ്പതിയില്‍ അമ്പത് ലക്ഷത്തിന്റെ കെട്ടിടം ഡോക്ടര്‍ വിറ്റിരുന്നു. ഇതിന്റെ വിലയായി ലഭിച്ച ചെക്ക് മടങ്ങുകയും ഡോക്ടര്‍ ഇവര്‍ക്കെതിരെ കേസ് നല്‍കുകയും ചെയ്തിരുന്നു.  കേസ് പിന്‍വലിപ്പിക്കാന്‍ ഭൂമിയിടപാടു സംഘം  ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും ഡോക്ടര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ഈ സംഘം ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി ആന്ധ്ര പൊലിസില്‍ നിന്ന് ആലത്തൂര്‍ ഡി വൈ എസ് പി മുഹമ്മദ് കാസിമിന് വിവരം ലഭിച്ചിട്ടുണ്ട്.  ആലത്തൂര്‍ സി ഐ കെ. എ.എലിസബത്തിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം തിരുപ്പതിയിലെത്തിയിട്ടുണ്ട്.  തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.

Read More >>