പ്രതി വൈദികനാണെന്ന പരിഗണനയ്ക്കര്‍ഹനല്ല; ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതു പോലെയാകണം ഇവര്‍ക്കുള്ള ശിക്ഷ: എ കെ ആന്റണി

കൊടും ക്രിമിനിലുകളെ കൈകാര്യം ചെയ്യുന്നതുപോലെയാകണം ഇത്തരക്കാരേയും കൈകാര്യം ചെയ്യേണ്ടത്. ഈ സംഭവം കേരളത്തിനു കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്. പ്രതിയെ വൈദികനെന്നു വിളിക്കുന്നതുതന്നെ നാണക്കേടാണ്- ആന്റണി പറഞ്ഞു.

പ്രതി വൈദികനാണെന്ന പരിഗണനയ്ക്കര്‍ഹനല്ല; ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതു പോലെയാകണം ഇവര്‍ക്കുള്ള ശിക്ഷ: എ കെ ആന്റണി

കൊട്ടിയൂരിലെ പള്ളിമേടയില്‍ വച്ച് 16 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ വൈദികനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണ് വൈദികനില്‍ നിന്നുണ്ടായതെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് വൈദികന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് വൈദികനാണെന്ന യാതൊരു പരിഗണനയും നല്‍കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.

കൊടും ക്രിമിനിലുകളെ കൈകാര്യം ചെയ്യുന്നതുപോലെയാകണം ഇത്തരക്കാരേയും കൈകാര്യം ചെയ്യേണ്ടത്. ഈ സംഭവം കേരളത്തിനു കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്. പ്രതിയെ വൈദികനെന്നു വിളിക്കുന്നതുതന്നെ നാണക്കേടാണ്- ആന്റണി പറഞ്ഞു.

കേരളത്തിലെ സ്ത്രീ സുരക്ഷ അപകടത്തിലാണെന്നു പറഞ്ഞ അദ്ദേഹം സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കതിരെ കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിനു മാറ്റം വരണമെങ്കില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More >>