വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നൃത്തം അവതരിപ്പിക്കാന്‍ ഐശ്വര്യ ധനുഷ്

ഐശ്വര്യ ധനുഷ് അന്തരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നൃത്തം ചെയ്യും.ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമാണെന്ന് ഐശ്വര്യ പ്രതികരിച്ചു.

വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നൃത്തം അവതരിപ്പിക്കാന്‍ ഐശ്വര്യ ധനുഷ്

സംവിധായിക, നര്‍ത്തകി, എഴുത്തുകാരി, ഗായിക എന്ന നിലയില്‍ തമിഴകത്തിന്റെ മനം കവര്‍ന്ന ഐശ്വര്യ ധനുഷ് അന്തരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നൃത്തം ചെയ്യും. ട്വിറ്ററിലൂടെ ഐശ്വര്യ സന്തോഷം പങ്കു വയ്ക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ഐശ്വര്യ ധനുഷ് പറഞ്ഞു.

പ്രശസ്ത നര്‍ത്തകി മീനാക്ഷി ചിത്തരഞ്ജന് കീഴില്‍ നൃത്തം അഭ്യസിക്കുന്ന ഐശ്വര്യ ജെന്‍ഡര്‍ ഇക്വാളിറ്റിയുടെ ഇന്ത്യയിലെ യുഎന്‍ ഗുഡ്‌വില്‍ അംബാസിഡറാണ്. ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായകയുടെ കുപ്പായം അണിഞ്ഞത്. നൃത്തത്തിനു പുറമേ അറിയപ്പെടുന്ന ഗായിക കൂടിയാണ്. ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ റീമ സെന്നിനു വേണ്ടി ഡബ്ബ് ചെയ്തതും ഐശ്വര്യയായിരുന്നു. Standing on an apple box എന്ന പേരില്‍ ഐശ്വര്യ എഴുതിയ പുസ്തകവും ശ്രദ്ധേയമായിരുന്നു. വെയ് രാജ് വെയ് ആണ് ഐശ്വര്യ ധനുഷ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പാരാംലിംപിക്‌സില്‍ ഇന്ത്യയക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് ഐശ്വര്യയുടെ അടുത്ത സംവിധാനം സംരഭം.