ഉപാസന കോളേജിലെ പ്രിന്‍സിപ്പലിന്റെ 'ലീലാവിലാസങ്ങള്‍'; അനിശ്ചിതകാല നിരാഹാര സമരവുമായി എഐഎസ്എഫ്

ബിസിനസ്സുകാരനായ രവി പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സപ്പലിനെതിരെ ശക്തമായ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. എസ്എന്‍എ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്നും പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരുന്ന 33,000 രൂപയ്ക്ക് ഇതുവരെ യാതൊരുവിധ കണക്കുകളുമില്ല. എസ്‌സി എസ്ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈഫന്റ് റദ്ദാക്കിവച്ചിരിക്കുന്നു. ഫീസ് കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടികളെ ഷോള്‍ പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തി. ഒരുമിച്ചു നടക്കുന്ന വിദ്യാര്‍ത്ഥിനികളോട് മോശമായിട്ടും ലൈംഗികച്ചുവയോടെയും പ്രിന്‍സിപ്പല്‍ സംസാരിച്ചു. അധ്യാപകരെ സ്വധീനിച്ച് അകാരണമായി വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു. ഇങ്ങനെ പോകുന്നു പ്രിന്‍സിപ്പലിനെതിരായ പരാതികള്‍.

ഉപാസന കോളേജിലെ പ്രിന്‍സിപ്പലിന്റെ

വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ വച്ച് തുണി മാറുമ്പോള്‍പ്പോലും വാതില്‍ അടയ്ക്കരുതെന്ന ഉത്തരവിറക്കിയ കൊല്ലം ഉപാസനാ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നു. മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ഒരിടത്തുമില്ലാത്ത നിയമത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവരെ ജാതീയമായി അപമാനിക്കാനും പ്രിന്‍സിപ്പല്‍ മടിച്ചില്ലെന്നും പട്ടിജാതി-വര്‍ഗ, ദളിത് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. ഇക്കാര്യം കഴിഞ്ഞദിവസം നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ബിസിനസ്സുകാരനായ രവി പിള്ളയുടെ ഉപാസന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലാണ് പ്രിന്‍സിപ്പലിന്റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. എസ്‌സി എസ്ടി വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മറ്റു രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി നിരാഹാരസമരം നടത്തുന്ന എഐഎസ്എഫ് നേതാവ് ജയശങ്കരന്‍ ആരോപിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും അനാവശ്യമായി ഫൈന്‍ പിരിക്കുകയും 53,000 രൂപയോളം വരുന്ന തുക യാതൊരുവിധ കണക്കുകളുമില്ലാതെ പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരിക്കുന്നതായും ജയശങ്കരന്‍ പറയുന്നു.പ്രിന്‍സപ്പലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സമരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. എസ്എന്‍എ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്നും പ്രിന്‍സിപ്പല്‍ കൈവശമാക്കിയിരുന്ന 33,000 രൂപയ്ക്ക് ഇതുവരെ യാതൊരുവിധ കണക്കുകളുമില്ല. എസ്‌സി എസ്ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈഫന്റ് റദ്ദാക്കിവച്ചിരിക്കുന്നു. ഫീസ് കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടികളെ ഷോള്‍ പോലും ധരിപ്പിക്കാതെ റോഡിലൂടെ നടത്തിപ്പിച്ച് മനുഷ്യാവകാശ ലംഘനം നടത്തി. പ്രശ്‌നങ്ങള്‍ പറയുന്ന വിദ്യാര്‍ത്ഥികളെ ഓഫീസില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരെ സംസാരിച്ചാല്‍ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഒരുമിച്ചു നടക്കുന്ന വിദ്യാര്‍ത്ഥിനികളോട് മോശമായിട്ടും ലൈംഗികച്ചുവയോടെയും പ്രിന്‍സിപ്പല്‍ സംസാരിച്ചു. അധ്യാപകരെ സ്വധീനിച്ച് അകാരണമായി വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു. വിദ്യാര്‍ത്ഥിനികളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കാന്‍ വേണ്ടിയാണ് ആണ്‍കുട്ടികള്‍ കോളേജിലേക്ക് വരുന്നെതെന്ന് ആരോപിച്ചു. പോസ്റ്റിങ്ങിനു പോയ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം നിഷേധിച്ചു.

ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുകയും അവരുടെ പേഴ്‌സണല്‍ ഡയറി എടുത്ത് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് വായിക്കുകയും മാനസിക രോഗിയെന്ന് മുദ്രകുത്തുകയും ചെയ്തു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് വസ്ത്രം മാറുമ്പോള്‍ വാതിലടക്കരുതെന്ന് ഉത്തരവിട്ടു. ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ മോശാവസ്ഥയെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെകുറിച്ചും പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികളോട് ചൂഷണമനോഭാവം പുലര്‍ത്തുന്നു-ഇങ്ങനെ പോകുന്നു പ്രിന്‍സിപ്പലിനെതിരായ പരാതികള്‍.

അതേസമയം, സമരം നടത്തുന്ന വിദ്യാര്‍ത്ഥികളോട് ഇതുവരെ മാനേജ്‌മെന്റ് ഒരു ചര്‍ച്ചയ്ക്കു പോലും തയ്യാറായില്ലെന്നും അതുണ്ടാകുന്നതുവരെ അനിശ്ചിതകാലസമരം തുടരുമെന്നും എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു.