സുനില്‍ ഷെട്ടിയുടെ പിതാവ് അന്തരിച്ചു

പുലര്‍ച്ചെ 1.30 ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.

സുനില്‍ ഷെട്ടിയുടെ പിതാവ് അന്തരിച്ചു

മുംബൈ: ഹിന്ദി സിനിമ താരം സുനില്‍ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടി (93) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30 ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഹോട്ടല്‍ ഉടമമായിരുന്ന വീരപ്പഷെട്ടിക്ക് സുജാത എന്നുപേരുള്ള ഒരു മകള്‍ കൂടിയുണ്ട്. 2013 ഹൃദയാഘാതത്തെ തുടര്‍ന്ന് പക്ഷാഘാതം ബാധിച്ച ഷെട്ടി മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ഒമ്പതാം വയസില്‍ ജോലി ആരംഭിച്ച വീരപ്പ ഷെട്ടി അധ്വാനം കൊണ്ടാണ് ഹോട്ടല്‍ സാമ്രാജ്യം കെട്ടിപ്പെടുത്തത്. സിനിമ ഹോബിയായി തെരഞ്ഞെടുത്ത സമയത്തും സിനില്‍ പിതാവിന്റെ ഹോട്ടല്‍ ബിസിനസില്‍ ശ്രദ്ധിച്ചിരുന്നു. സിനിമ രംഗത്തെക്കാള്‍ സുനില്‍ ഷെട്ടി ശോഭിച്ചത് ഹോട്ടല്‍ മേഖലയിലാണ്. സുനിലിന്റെ മകന്‍ ആദിത്യ ആദ്യമായി അഭിനയിക്കുന്ന ചിത്രം മുബര്‍ഖാന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് വീരപ്പ ഷെട്ടിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.

Story by