മഹാരാഷ്ട്രയിൽ പുഴയിൽ ഉപേക്ഷിച്ച 19 പെൺഭ്രൂണങ്ങൾ കണ്ടെത്തി

അബോർഷന്റെ സമയത്ത് ഒരു 26 കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലാണ് പുഴയിൽ ഉപേക്ഷിക്കപ്പെട്ട പെൺഭ്രൂണങ്ങൾ കണ്ടെത്തിയത്.

മഹാരാഷ്ട്രയിൽ പുഴയിൽ ഉപേക്ഷിച്ച 19 പെൺഭ്രൂണങ്ങൾ കണ്ടെത്തി

ഇന്ത്യയിൽ പെൺഭ്രൂണഹത്യ തുടരുന്നതിന് ഉദാഹരണമായി 19 പെൺ ഭ്രൂണങ്ങൾ മഹാരാഷ്ട്രയിലെ പുഴയിൽ ഒഴുക്കിയ നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയിലാണ് സംഭവം.

അബോർഷന്റെ സമയത്ത് ഒരു 26 കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലാണ് പുഴയിൽ ഉപേക്ഷിക്കപ്പെട്ട പെൺഭ്രൂണങ്ങൾ കണ്ടെത്തിയത്.

“ഇതുവരെ 19 പെൺഭ്രൂണങ്ങളാണ് കണ്ടെത്തിയത്. അവയെല്ലാം നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ കുഴിച്ചിട്ടതായിരുന്നു,” സംഗ്ലിയിലെ പൊലീസ് മേധാവി ദത്താത്രേയ് ഷിൻഡേ പറഞ്ഞു. ഫെബ്രുവരി 28 ന് 26 വയസ്സുകാരിയായ ഗർഭിണി മരിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് പുതിയ സംഭവങ്ങളിലേയ്ക്ക് വെളിച്ചം വീശിയത്.


ഡോ. ബാബാസാഹേബ് ഖിദ്രാപുരെ എന്ന ഹോമിയോ ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അബോർഷനിടെ ഗർഭിണി മരിച്ചത്. മരണത്തിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

മൂന്നാമത്തെ തവണയും പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നതെന്നറിഞ്ഞ ഭർത്താവ് പ്രവീൺ ജാംഡാഡെയാണ് ഗർഭം അലസിപ്പിക്കാനായി യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഗർഭിണിയുടെ പിതാവായ സുനിൽ ജാധവിനോട് ഗർഭം അലസിപ്പിക്കുന്ന കാര്യം അറിയിച്ചു. പിതാവ് വിയോജിച്ചെങ്കിലും പ്രവീൺ ഭാര്യറ്റെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

പ്രവീണിനും ഡോക്ടർക്കും എതിരേ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.