ഇസ്ലാം നവോത്ഥാനവും അബ്ദുൾ നാസർ മഅദനിയും

ഓര്‍മ്മക്കുറിപ്പില്‍ ചില 'വെളിപ്പെടുത്തലുകളുമായി' പലരും അവതരിച്ചിരിക്കുന്നു. ഇതൊക്കെ നടന്നപ്പോള്‍ ആരോടും പറയാതെയും അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത ആളുടെ പുതിയ തിരക്കഥ ഇങ്ങനെയാണ്- ജാമ്യം നല്‍കാം എന്ന വാഗ്ദാനം പോലീസ് കൊടുത്തപ്പോള്‍ മഅദനി തനിക്കു ഒപ്പമുള്ളവരെ വീരപ്പനെ പിടിക്കാനായി കാട്ടിലേക്കു പറഞ്ഞു വിട്ടു പോലും! നമ്മളെ ഭരിക്കുന്നവരുടെ 'അട്ട ഗെയിം പ്ലാൻ' സമ്മതിക്കാതെ തരമില്ല!

ഇസ്ലാം നവോത്ഥാനവും അബ്ദുൾ നാസർ മഅദനിയും

2001 ഡിസംബർ മാസം, ലോകപ്രശസ്ത എഴുത്തുകാരൻ വി.എസ് നൈപോള്‍ ഡൽഹിയിലെ ടാജ്മാൻ സിംഗ് ഹോട്ടലിൽ പത്രസമ്മേളനം നടത്തുകയാണ്. തെഹല്‍ക വെബ്‌ മാഗസിൻ റിപ്പോർട്ടറായി ഈയുള്ളവനും സദസ്സിലുണ്ട്. ഏതോ ഒരു മാധ്യമപ്രവർത്തകൻ നൈപോളിനോട് അയോധ്യ-ബാബ്‌റി മസ്ജിദ് വിഷയത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചു. വേദിയിൽ നൈപ്പോളിനൊപ്പം അദ്ദേഹത്തിന്റെ മൂന്നാമത്തെ പത്നിയായ പാക്സിസ്ഥാൻ സ്വദേശിനിയുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണം എന്ന് നൈപ്പോള്‍ നല്‍കിയ ഉത്തരം എല്ലാവരെയും ഞെട്ടിച്ചു- ഈ വിലയിരുത്തലിനു കാരണമായി പറഞ്ഞത് ഇങ്ങനെയും- ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളില്‍ നിന്നും ഇഷ്ടികകള്‍ പൂജ ചെയ്തു അയോദ്ധ്യയില്‍ കൊണ്ടുവന്നു സ്ഥാപിക്കുകയാണ്. ഈ പ്രവൃത്തി തന്നെ അയോദ്ധ്യ ക്ഷേത്രനിര്‍മ്മാണത്തെ ലോകം കണ്ട വലിയ മുന്നേറ്റങ്ങളില്‍ ഒന്നാക്കി മാറ്റുന്നുണ്ട്!


പ്രസ് മീറ്റിംഗ് കഴിഞ്ഞു ഹോട്ടല്‍ മുറിയിലെ സ്വകാര്യ സംഭാഷണത്തിനിടെ ഈയുള്ളവന്‍ ചോദിച്ചു- നൂറു കണക്കിന് നിരപരാധികളെ ഇതിന്റെ പേരിൽ വഴിനീളെ കൊന്നൊടുക്കിയില്ലേ? അതും മതത്തിന്റെ പേരിൽ.പിന്നെങ്ങനെ...?അദേഹം അതിനു നല്‍കിയ മറുപടി വലിയ മൂവേമെന്റുകളില്‍ മരണമുണ്ടാകും.അത് ലോകതത്വമാണ്! മരണം ചരിത്രത്തിലില്ലാത്ത ഏതെങ്കിലും മുന്നേറ്റങ്ങള്‍ ഇന്നുവരെ ലോകത്തു ഉണ്ടായിട്ടുമില്ല എന്നൊക്കെയായിരുന്നു. ഈ സംഭാഷണം തുടരണം എന്ന് തോന്നിയില്ല. അതിനാല്‍ ആ വിഷയം അവിടെ അവസാനിച്ചു. സായിബാബ എന്ന നക്സൽ നേതാവിനെ പരിചയപ്പെട്ടാല്‍ കൊള്ളാമെന്നു നൈപോള്‍ ആഗ്രഹം അറിയിച്ചപ്പോള്‍ ഈയുള്ളവന്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കൊടുത്തു. ചര്‍ച്ചകള്‍ ആ വിഷയത്തിലേക്ക് വഴുതി മാറി.
ബാബ്‌റി മസ്ജിദ് പൊളിയുമ്പോൾ ഇന്ത്യയിലെ മുസ്ലിം സഹോദരന്മാരുടെ മനസിൽ ഉണ്ടായിരുന്ന ഏകത്വം അല്ലെങ്കിൽ നാനാത്വവും ഒപ്പം തകര്‍ന്നിരുന്നു.

കേരളത്തിലേക്ക് നോക്കാം- മഅദനി എന്ന രാഷ്ട്രീയമാണ് അവിടെയും കാണാന്‍ സാധിക്കുക. ഇത്തരമൊരു മുന്നേറ്റം ഉണ്ടാകുമ്പോള്‍ അത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയുമെന്ന് ചിലര്‍ ഭയപ്പെടുന്നു. ഈ ഭയത്തിൽ നിന്നുമാണ് നാളെകളില്‍ ഞങ്ങൾക്കും ജീവിക്കണം എന്നുള്ള ആവേശം ഉണ്ടാകുന്നതും! അത്തരമൊരു സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനത്തിന്റെ നേതാവാണ്‌ മഅദനി. അതുകൊണ്ടാണ് സഖാവ് ഇഎംഎസ് പോലും അദ്ദേഹത്തെ ഗാന്ധിജിയുമായി ഉപമിച്ചത്!

എവിടെയാണ് അബ്ദുൾ നാസർ മഅദനി പലരുടെയും പ്രിയപ്പെട്ടവനായത് എന്ന് ചിന്തിക്കണം. എന്താണ് അതിനുള്ള കാരണങ്ങള്‍?


ഏകദേശം 18 വർഷമായി തടവില്‍ കഴിയുന്ന മറ്റൊരു രാഷ്ട്രീയ തടവുകാരൻ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടോ? അതും വ്യക്തമായ തെളിവുകള്‍ ഇതുവരെയും പോലീസിന് കണ്ടെത്താന്‍ പോലും കഴിയാതെയാണ് എന്നോര്‍ക്കണം.മെനഞ്ഞെടുത്ത കഥകളില്‍ ഉണ്ടായ കേസുകളാണ് മുഴുവന്‍. തീവ്രതയുള്ള പ്രസംഗങ്ങളാണ് മഅദനിയ്ക്കെതിരെ കേസെടുക്കാന്‍ കാരണമെങ്കില്‍ ഒന്നു ചോദിക്കട്ടെ.. വലുതും ചെറുതുമായ പദവികളില്‍ ഇരുന്നു നമ്മളെ ഭരിക്കുന്ന പലരും ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടതല്ലേ?
ഇന്ത്യയിലെ മുഴുവൻ മുസ്ലിമുകളെ കൊല്ലണം എന്നു പരസ്യമായി ആഹ്വാനം ചെയ്യുന്ന എത്രയധികം നേതാക്കന്മാര്‍ നമ്മളെ ഇപ്പോഴും ഭരിച്ചു സേവിക്കുന്നു....അവർ ഭരണത്തിലിരുന്നു ആഹ്വാനങ്ങള്‍ നല്‍കുന്നത് തുടരുന്നു. അവരെല്ലാം ജയിലിൽ പോയോ?

എവിടെയാണ് മഅദനിക്ക് എതിരെ വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തുന്നത്? ബോംബ്‌ സ്ഫോടന കേസിൽ നേരിട്ടല്ലാതെ പ്രതികളായ ചിലർ മഅദനിയെ സന്ദർശിച്ചിരുന്നു. നിങ്ങൾ ഇതിനൊന്നും പോകരുതെന്നു മഅദനി അവരോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ മഅദനി എന്തുക്കൊണ്ടു ഇക്കാര്യം പോലീസിനെ വിളിച്ചു പറഞ്ഞില്ല എന്നാണ് കേസ്. അതായത് ഗൂഡാലോചന കുറ്റം!

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയായിരുന്നെങ്കില്‍ അതായത് ഇനി മഅദനി പോലീസിനോട് ഈ വിവരം പറഞ്ഞിരുന്നെങ്കില്‍ എന്തായിരുന്നെനേ അവസ്ഥ? പോലീസ് മറ്റൊരു കേസ് ഉണ്ടാക്കും- സ്ഫോടന വിവരം പോലീസ് മണത്തു പിടിച്ചു, മഅദനിയുൾപ്പെടെ പലരും അറസ്റ്റിൽ!! വാര്‍ത്തയുടെ തലക്കെട്ട് മാറുമെന്നെയുള്ളൂ, വേട്ടയാടല്‍ ഒന്നു തന്നെയായിരിക്കും. ഇതാണ് നമ്മുടെ പോലീസ്! എല്ലാ മുസ്ലീമുകളും തീവ്രവാദികളാണ് എന്നാണല്ലോ നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളുടെ 'വലിയ' കണ്ടുപിടുത്തം!

ഓര്‍മ്മക്കുറിപ്പില്‍ ചില 'വെളിപ്പെടുത്തലുകളുമായി' പലരും അവതരിച്ചിരിക്കുന്നു. ഇതൊക്കെ നടന്നപ്പോള്‍ ആരോടും പറയാതെയും അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത ആളുടെ പുതിയ തിരക്കഥ ഇങ്ങനെയാണ്- ജാമ്യം നല്‍കാം എന്ന വാഗ്ദാനം പോലീസ് കൊടുത്തപ്പോള്‍ മഅദനി തനിക്കു ഒപ്പമുള്ളവരെ വീരപ്പനെ പിടിക്കാനായി കാട്ടിലേക്കു പറഞ്ഞു വിട്ടു പോലും! നമ്മളെ ഭരിക്കുന്നവരുടെ 'അട്ട ഗെയിം പ്ലാൻ' സമ്മതിക്കാതെ തരമില്ല! ജയിലിൽ കിടക്കുന്ന മഅദനിയും പുറത്തുവരുന്ന മഅദനിയും ഒരുപോലെ ശക്തനാണ്. കേരളത്തിലെ ഏതൊരു മുസ്ലിം നേതാവിനേക്കാള്‍ വളരെ മുൻപന്തിയിൽ ഉള്ളയാള്‍. ദേശീയ രാഷ്ട്രിയത്തിൽ പോലും മഅദനിക്ക് ചലനങ്ങളുണ്ടാക്കാൻ കഴിയും. കേരളത്തിൽ മഅദനി ഒരു യോഗത്തിൽ പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയം നോക്കാതെ ജനം അവിടെ തടിച്ചു കൂടും. കള്ളക്കേസുകളിൽ നിന്നും ഫിനിക്സ് പക്ഷിയായി ഉയര്‍ക്കുന്നവന്‍, ആരുടെയും കാലിൽ വീഴാതെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവന്‍, പിന്നാമ്പുറങ്ങളില്‍ കൂടി സ്ഥാനം തേടി പോകാത്ത അഭിമാനമുള്ള നേതാവ്- ഇതെല്ലാമാണ് മഅദനി ഇപ്പോള്‍!
ഇതുവരെയുള്ള നിലപാടുകളില്‍ പിഴവുകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന നിലപാടാണ് മഅദനി ഇപ്പോഴും സ്വീകരിക്കുന്നത്. ഈ നിലപാടുകള്‍ ഒരു സമൂഹത്തിന് വേണ്ടിയാണ്. ഇങ്ങനെയെല്ലാമാണ്, കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ കുറഞ്ഞപക്ഷം ചിന്തിക്കുകയും വ്യക്തമായ അഭിപ്രായങ്ങള്‍ ഉള്ള ചെറുപ്പക്കാരിൽ മഅദനിക്ക് ഒരു നവോത്ഥാനനായക പരിവേഷമുണ്ടാകുന്നത്.

സമാധാനസന്ദേശങ്ങൾ നിരന്തരം ചൊരിയുന്ന മുസ്ലും ലീഗിന്റെ രാഷ്ട്രീയവും മഅദനിയുടെ നേതൃപരിവേഷത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. അവർ മഅദനിയെ സംഘപരിവാറിനേക്കാള്‍ അധികമായി എതിർത്തു. എന്നാണ് ഇവര്‍ മഅദനിയെ ജയിലില്‍ ചെന്നു കാണുന്നത്? ഇവരുടെ പുതുതലമുറ മഅദനിയെ ജീവിക്കുന്ന രക്തസാക്ഷിയായി കാണുന്നു എന്നുള്ളതാണ് കാലം ഇവര്‍ക്ക് നല്‍കിയ മറുപടി.

ഈയുള്ളവന്റെ പ്രീഡിഗ്രി പഠനകാലം, ബാബ്‌റി മസ്ജിദ് വിഷയം കത്തിനിൽക്കുകയാണ്. അബ്ദുൾ നാസർ മഅദനിയുടെ പ്രസംഗം കാസറ്റ് കടകളില്‍ ചിലപ്പോഴെല്ലാം ഉറക്കെ കേള്‍പ്പിക്കും. ആളുകള്‍ കൂട്ടം കൂടി നിന്നു ഇതു ശ്രവിക്കുന്നത് കാണാമായിരുന്നു. മഅദനി ഒരിക്കല്‍ പത്തനാപുരത്തെത്തി. ഈയുള്ളവനും പൊരിവെയിലത്തു നിന്നു ആ പ്രഭാഷണം കേട്ടു. എല്ലാ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരും പ്രസംഗം കേൾക്കാൻ എത്തിയിട്ടുണ്ട്.
ഇവിടെയാണ് മദനിയുടെ പ്രസക്തി വെളിവാകുന്നത്. ബാബ്റി മസ്ജിദ് വിഷയത്തില്‍ മഅദനി ജനങ്ങളോട് പറഞ്ഞത് എല്ലാം സഹിച്ചു ഒതുങ്ങി കൂടിയിരിക്കണമെന്നോ അല്ലെങ്കിൽ നിശബ്ദമായി ഒതുങ്ങി കഴിയണമെന്നോ അല്ല. പ്രതിരോധനം നമ്മളിലും ഉണ്ടാകണം. നമ്മൾ, ഈ നാടിന് പുറത്തുനിന്നും വന്നവരല്ല. ഈ മണ്ണ് നമ്മുടെയും അവകാശമാണ്. തല്ലുകയും കൊല്ലുകയും ചെയ്യുമ്പോള്‍ മൌനമായി ഇരിക്കുകയല്ല, മറിച്ചു നമ്മളും സംഘടിച്ചു പ്രതിരോധിക്കണമെന്നായിരുന്നു മഅദനി ആഹ്വാനം ചെയ്തത്.

മാനസികമായി തളർന്ന മുസ്ലിം യുവത്വം മഅദനിയുടെ ആശയങ്ങളെ അവരുടെ ആവേശമാക്കി. മഅദനിയുടെ പ്രഭാഷണം കത്തിനിന്ന സമയത്ത് ജനിച്ചിട്ടില്ലാത്തവര്‍ പോലും ഇന്ന് മഅദനിയെ ആരാധിക്കുന്നു. എങ്ങനെ? മറ്റുള്ളവർ പറഞ്ഞു കൊടുത്ത അവര്‍ക്ക് ശരിയെന്നു അനുഭവപ്പെട്ട യഥാർത്ഥ്യമാണ് ഇതിനു പിന്നില്‍. അധികാരമൊന്നും വേണ്ട. ആശയങ്ങളും പൊരുതുവാനുള്ള ഒരു മനസ്സും ഉണ്ടാകണം. അതു ജയിലിലാണെങ്കിലും ശരി പുറത്താണെങ്കിലും ശരി! മദനി കേരത്തിലൊരു കാറ്റാണ്, തടുക്കാൻ കഴിയുന്നവർ ഒന്നുമല്ലാതായി തീരും. ഇതു മനസിലാക്കിയാണ് മുസ്ലിം ലീഗ് നേതാക്കള്‍ മഅദനിയെ പിന്നീടു പിന്തുണയ്ക്കുന്നതായി അറിയിച്ചതും.
മറ്റുള്ളവരെ കെണിയിലാക്കാന്‍ കൂടെയുള്ളവരെ മഅദനി ഉപയോഗിക്കുമെന്നു ഒരു മുൻ ഐ.പി.എസ് ഓഫീസറായ വിജയകുമാർ പറയാതെ പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരുന്നു-. കൂടെ നില്‍ക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക!

വിജയകുമാറിന്റെ 'ധമനി' എന്ന ബോക്സ് ഓഫീസ് കെട്ടുക്കഥയോടും മഅദനിയുടെ നിശബ്ദത ശ്രദ്ധേയമാണ്. നിയന്ത്രിത വാക്കുകളില്‍ ആ വാര്‍ത്ത നിഷേധിച്ചതല്ലാതെ ഉസ്താദ് അതിനു കൂടുതല്‍ വിവരണം നല്‍കാന്‍ തുനിഞ്ഞില്ല. സ്ഥാനവും പദവിയും മോഹിക്കുന്നവരല്ലേ കൂടുതല്‍ ന്യായീകരിക്കേണ്ടതുള്ളൂ എന്ന് ഇദ്ദേഹം ചിന്തിച്ചിരിക്കണം. ഈ പോരാട്ടം ആശയങ്ങള്‍ക്കുള്ളതാണ് എന്നല്ലേ എപ്പോഴും ഉസ്താദിന്റെ പക്ഷം!

പുതുമദനിമാരെ, ഒരു കോയമ്പത്തൂര്‍ കഥ പറയാം; കുറച്ചു പഴയതാണ്…