ഡോക്ടറെ തട്ടിക്കൊണ്ടുപോയതായി പരാതി

ആലത്തൂര്‍ ക്രസന്റ് ആശുപത്രിയിലെ ഡോകടറായ സുധാകര്‍ ബാബുവിനെയാണ് തട്ടിക്കൊണ്ടുപോയത്. തിരുപ്പതി സ്വദേശിയാണ് ഇയാള്‍.

ഡോക്ടറെ തട്ടിക്കൊണ്ടുപോയതായി പരാതി

ഡോക്ടറെ തട്ടിക്കൊണ്ടുപോയതായി പരാതി. ആലത്തൂര്‍ ക്രസന്റ് ആശുപത്രിയിലെ ഡോകടറായ സുധാകര്‍ ബാബുവിനെയാണ് തട്ടിക്കൊണ്ടുപോയത്. തിരുപ്പതി സ്വദേശിയാണ് ഇയാള്‍.

രാവിലെ നടക്കാനിറങ്ങിയ ഡോക്ടറെ ചുവന്ന കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോയതായാണ് ദൃക്‌സാക്ഷി മൊഴി. ആലത്തൂരിനടുത്ത് പൂങ്ങോട് എന്ന സ്ഥലത്തുവച്ച് ഇയാളെ ബലമായി കാറില്‍ പിടിച്ചുകയറ്റുന്നത് ഒരു പാല്‍ക്കാരനാണ് കണ്ടത്.

സംഭവത്തില്‍ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

Read More >>