രാജസ്ഥാനില്‍ ജീപ്പ് ട്രക്കിലിടിച്ച് 17 മരണം; ഒരാള്‍ക്ക് പരിക്ക്

ഹനുമാന്‍ഗഡില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ രവസ്താര്‍-ഹനുമാന്‍ഗഡ് മെഗാ ഹൈവേയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം. ജീപ്പിലുണ്ടായിരുന്ന യാത്രികരെല്ലാം സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടതായി പോലീസ് പറഞ്ഞു.

രാജസ്ഥാനില്‍ ജീപ്പ് ട്രക്കിലിടിച്ച് 17 മരണം; ഒരാള്‍ക്ക് പരിക്ക്

രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ ജീപ്പ് ട്രക്കിലിടിച്ച് മൂന്നു സ്ത്രീകളടക്കം 17 മരണം. ഒരാള്‍ക്ക് പരിക്ക്. ഹനുമാന്‍ഗഡില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ രവസ്താര്‍-ഹനുമാന്‍ഗഡ് മെഗാ ഹൈവേയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം. യാത്രക്കാരുമായി ടൗണിലേക്കു പോവുകയായിരുന്നു ജീപ്പ്.

ജീപ്പിലുണ്ടായിരുന്ന യാത്രികരെല്ലാം സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Representational Image