സീലാന്റിയ: ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡം

4.9 ദശലക്ഷം ചതുരശ്രകിലോമീറ്റർ വിസ്താരമുള്ളതാണ് സീലാന്റിയ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഭൂഖണ്ഡം. ഏതാണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വലുപ്പം വരും അത്.

സീലാന്റിയ: ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡം

ന്യൂസീലാന്റിനടിയിൽ ഉറങ്ങിക്കിടക്കുന്ന ഭൂഖണ്ഡത്തെപ്പറ്റിയാണ് ഭൗമശാസ്ത്രജ്ഞർ ചിന്തിക്കുന്നത്. ഔദ്യോഗികമായി പുതിയ ഭൂഖണ്ഡത്തിന്റെ കാര്യം ഏറ്റെടുക്കാൻ ഇല്ലാത്തത് കൊണ്ട് ശാസ്ത്രജ്ഞർ അവരവരുടെ വഴിയിൽ അന്വേഷണങ്ങൾ നടത്തുന്നെന്ന് മാത്രം.

[caption id="attachment_83666" align="alignleft" width="485"] കടപ്പാട്: സ്റ്റഫ്.കോം[/caption]

4.9 ദശലക്ഷം ചതുരശ്രകിലോമീറ്റർ വിസ്താരമുള്ളതാണ് സീലാന്റിയ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഭൂഖണ്ഡം. ഏതാണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വലിപ്പം വരും അത്. എന്നാല്‍

മറ്റ് ഭൂഖണ്ഡങ്ങളെപ്പോലെയല്ല സീലാന്റിയ, അതിന്റെ 94 ശതമാനം ഭാഗവും കടലിനടിയിലാണ്. ന്യൂസീലാന്റ്, ന്യൂ കാരോലീന ഉൾപ്പടെയുള്ള കുറച്ച് ചെറിയ ദ്വീപുകൾ മാത്രമാണ് കരയായുള്ളത്.

കടലിനടിയിൽ ആയിരുന്നില്ലെങ്കിൽ വളരെക്കാലം മുൻപ് തന്നെ സീലാന്റിയയെ കണ്ടെത്തിയേനേയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പുതിയ ഭൂഖണ്ഡത്തിനുള്ള അന്താരാഷ്ട്ര സമിതിയൊന്നും നിലവിലില്ലാത്തതിനാൽ സീലാന്റിയ തൽക്കാലം ഭൂഖണ്ഡപദവി നേടിയേക്കില്ല. നിലവിലുള്ള ഭൂഖണ്ഡങ്ങളുടെ എണ്ണം പോലും ഉറപ്പില്ലാത്തതാണ്, ആറ്, ഏഴ് എന്നൊക്കെ. യൂറോപ്പിനേയും ഏഷ്യയേയും ചേർത്ത് യൂറേഷ്യ എന്ന് ചില ഭൗമശാസ്ത്രജ്ഞർ വിളിക്കുന്നത് കൊണ്ടാണത്. സീലാന്റിയ എന്ന പേര് ഉപയോഗിച്ചുപയോഗിച്ച് ശീലമാകുമ്പോൾ പുതിയ ഭൂഖണ്ഡം എല്ലാവർക്കും പരിചിതമാകുമെന്ന് ഭൗമശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നിക്ക് മോർട്ടിമർ പ്രതീക്ഷിക്കുന്നു.