യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

നടിയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയ സംഘം കാറില്‍വച്ച് പലവട്ടം തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും താരം പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

പ്രശസ്ത ചലച്ചിത്ര താരമായ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് നടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു.

താരത്തിന്റെ മുന്‍ ഡ്രൈവര്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവരെ ആക്രമിച്ചതെന്നു പൊലീസ് അറിയിച്ചു. നടിയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയ സംഘം കാറില്‍വച്ച് പലവട്ടം തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും താരം പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കാറില്‍ നിന്നും രക്ഷപ്പെട്ട നടി നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.