സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാരോപണം നടത്തിയ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍

കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുള്ളതായി പോലീസ് പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാരോപണം നടത്തിയ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍

സമാജ്‌വാദി പാര്‍ട്ടി നേതാവ് ബലാല്‍സംഗം ചെയ്തതായി ആരോപിച്ച സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അരുണ്‍ വെര്‍മയ്‌ക്കെതിരെ ആരോപണമുന്നയിച്ച 22കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2013ല്‍ അരുണും മറ്റു ചിലരും ചേര്‍ന്നു തന്നെ ബലാല്‍സംഗം ചെയ്തതായാണ് യുവതി പരാതി ഉന്നയിച്ചത്. ജെയ്‌സിംഗ്പൂരിലെ ഒരു സ്‌കൂളിനു സമീപം  ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുള്ളതായി പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2013 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അരുണും സഹായികളും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തതായാണ് ഇവര്‍ ആരോപിച്ചത്. പിന്നീട് യുവതി പരാതി പിന്‍വലിച്ചിരുന്നു. പോലീസ് ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരികയാണ്.