സഹോദരിയുടെ തൊപ്പിയെടുക്കാന്‍ ശ്രമിക്കവേ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ നിന്നു വീണു യുവതി മരിച്ചു

ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ കണ്ട്രി റോവിംഗ് അക്കാദമിയില്‍ കോച്ചായിരുന്നു ഇവര്‍.

സഹോദരിയുടെ തൊപ്പിയെടുക്കാന്‍ ശ്രമിക്കവേ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ നിന്നു വീണു യുവതി മരിച്ചു

ഇരട്ട സഹോദരിയുടെ താഴെ വീണ തൊപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ എസ്‌കലേറ്ററില്‍ നിന്നു വീണു യുവതി മരിച്ചു. വേള്‍ഡ് ട്രെയ്ഡ് സെന്ററിൽ വച്ചായിരുന്നു സംഭവം. ന്യൂ ജഴ്‌സി സ്വദേശിനിയായ ജെന്നി സാന്റോസെന്ന 29കാരിയാണ് ദാരുണമായി മരിച്ചത്.

ഇരട്ട സഹോദരിയുടെ തൊപ്പി താഴെ വീണത് എടുക്കാനായി 30 അടി ഉയരമുള്ള എസ്‌കലേറ്ററില്‍ നിന്ന് ശ്രമിക്കവേ താഴെ വീണാണ് ജെന്നി മരിച്ചത്. ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം. അപകടമുണ്ടായയുടന്‍ ന്യൂയോര്‍ക്കിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ കണ്ട്രി റോവിംഗ് അക്കാദമിയില്‍ കോച്ചായിരുന്നു ഇവര്‍.

Story by
Read More >>