അശ്ലീല സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവിനെതിരെ യുവതി സുപ്രീം കോടതിയില്‍

2015ല്‍ ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് അടിമയായതോടെയാണെന്ന് 30 വര്‍ഷത്തെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായത് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഇവര്‍ പറഞ്ഞു.

അശ്ലീല സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവിനെതിരെ യുവതി സുപ്രീം കോടതിയില്‍

അശ്ലീല സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവ് കുടുംബ ജീവിതം തകര്‍ക്കുന്നതായി പരാതിപ്പെട്ട് യുവതി സുപ്രീം കോടതിയെ സമീപിച്ചു. മുംബൈ സ്വദേശിനിയാണ് ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്. 55 വയസുകാരനായ ഭര്‍ത്താവിന്റെ ഈ ശീലം തങ്ങളുടെ കുടുംബജീവിതത്തെ ബാധിച്ചതായി ഇവര്‍ ഹരജിയില്‍ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ ഇടപെട്ട് സൈറ്റുകള്‍ നിരോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.


വിദ്യാസമ്പന്നനും മറ്റ് സ്വഭാവവൈകല്യങ്ങളില്ലാത്ത വ്യക്തിയാണെങ്കിലും ഇത്തരം സൈറ്റുകളോടുള്ള ഭര്‍ത്താവിന്റെ അഭിനിവേശം കുടുംബജീവിതം താറുമാറാക്കിയതായി ഇവര്‍ ആരോപിക്കുന്നു. ദിവസത്തില്‍ ഏറിയ നേരവും ഭര്‍ത്താവ് ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നു. നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇത് ഭര്‍ത്താവിന്റെ ലൈംഗിക താല്‍പര്യങ്ങളെ വഴിപിഴച്ച രീതിയിലാക്കി-ഇവര്‍ ആരോപിക്കുന്നു. 2015ല്‍ ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് അടിമയായതോടെയാണെന്ന് 30 വര്‍ഷത്തെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായത് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഇവര്‍ പറഞ്ഞു.