സ്വത്തു സമ്പാദനക്കേസ്: വിധി സമയമാകുമ്പോൾ അറിയിക്കാമെന്നു സുപ്രീം കോടതി

വൈകുന്നേരം 6.30 നു മാത്രമേ കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കുന്ന കേസുകളുടെ പട്ടിക തയ്യാറാകുകയുള്ളൂ. അതുകൊണ്ടു ചൊവ്വാഴ്ച വിധി പ്രസ്താവിക്കും എന്ന അഭ്യൂഹങ്ങൾക്കും സ്ഥാനമില്ല.

സ്വത്തു സമ്പാദനക്കേസ്: വിധി സമയമാകുമ്പോൾ അറിയിക്കാമെന്നു സുപ്രീം കോടതി

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും ഉൾപ്പെട്ട സ്വത്തു സമ്പാദനക്കേസിൽ എപ്പോൾ വിധി പ്രസ്താവിക്കുമെന്ന ചോദ്യത്തിനു സമയമാകുമ്പോൾ അറിയിക്കാമെന്നു സുപ്രീം കോടതിയുടെ മറുപടി. കർണാടക സർക്കാർ വക്കീൽ ദുഷ്യന്ത് ദാവേയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പരമോന്നതകോടതി.

ജയലളിത, ശശികല, ഇളവരസി, സുധാകരൻ എന്നിവർക്കെതിരേയുള്ള സ്വത്തു സമ്പാദനക്കേസിന്റെ അപ്പീൽ സുപ്രീം കോടതിയിൽ വിചാരണയ്ക്കു വച്ചിരുന്നു. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാനായി മാറ്റി വച്ചിട്ടു എട്ടു മാസങ്ങളായി. ഈ നിലയിൽ കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ വക്കീൽ ദുഷ്യന്ത് ദാവേ സുപ്രീം കോടതി ജഡ്ജിമാരായ അമിതാവ് റായ്, പി സി ഘോഷ് എന്നിവർ അടങ്ങിയ ബഞ്ചിനോടു വിധി എപ്പോൾ വരുമെന്നു ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രതീക്ഷിക്കാം എന്നായിരുന്നു ബഞ്ച് പറഞ്ഞത്.

എന്നാൽ ബഞ്ച് പറഞ്ഞ ഒരാഴ്ച കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്തതു കൊണ്ടു ദാവേ വീണ്ടും കോടതിയെ ഓർമ്മപ്പെടുത്തുകയായിരുന്നു.

വൈകുന്നേരം 6.30 നു മാത്രമേ കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കുന്ന കേസുകളുടെ പട്ടിക തയ്യാറാകുകയുള്ളൂ. അതുകൊണ്ടു ചൊവ്വാഴ്ച വിധി പ്രസ്താവിക്കും എന്ന അഭ്യൂഹങ്ങൾക്കും സ്ഥാനമില്ല.

Read More >>