സിനിമാ താരങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്ന തമിഴ്‌നാട്; മാറ്റത്തിനു പിന്നിലെന്ത്?

തമിഴ് നാട്ടിൽ രാഷ്ട്രീയവും സിനിമയും ഇഴചേർന്നിരിക്കുന്നു. സിനിമാതാരങ്ങൾ രാഷ്ട്രീയനേതാക്കൾ ആകുന്നത് വലിയ വിഷയമല്ല അവിടെ. കോമഡി താരം വടിവേലുവിനു 2011 ൽ അണ്ണാ ഡി എം കെയ്ക്കെതിരേ ശബ്ദമുയർത്തിയതിനു തന്റെ സിനിമാജീവിതത്തിൽ പ്രതിസന്ധി നേരിടേണ്ടി വന്നു. സിനിമാതാരങ്ങളെ രാഷ്ട്രീയപരിപാടികളിൽ ക്ഷണിക്കരുതെന്ന് പറഞ്ഞതിന് നടൻ അജിത്തിനും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

സിനിമാ താരങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്ന തമിഴ്‌നാട്; മാറ്റത്തിനു പിന്നിലെന്ത്?

പൊതുവേ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളോട് ഒന്നും പ്രതികരിക്കാതിരിക്കുക എന്നതാണ് തമിഴ് സിനിമാതാരങ്ങളുടെ രീതി. ജല്ലിക്കട്ട് വിഷയം തീവ്രമായപ്പോഴാണ് താരങ്ങൾ മൗനം ഭേദിക്കാൻ തുടങ്ങിയത്. കമലഹാസൻ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ചപ്പോൾ, സൂര്യ, അരവിന്ദ് സാമി, സിദ്ധാർഥ്, രാഘവ ലോറൻസ് തുടങ്ങിയവരും ശബ്ദമുയർത്താൻ തുടങ്ങി. തമിഴ് ‌നാട് മുഖ്യന്ത്രി എടപ്പാടി പളനിസാമിയും മുൻ മുഖ്യമന്ത്രി ഓ പനീർശെൽവവും അവരുടെ ട്വീറ്റുകളിൽ സ്ഥാനം പിടിച്ചു.


ഞായറാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിൽ കമലഹാസൻ തമിഴ് ‌നാട് സർക്കാറിനെ ‘കുറ്റവാളികളുടെ സമുച്ചയം’ എന്ന് വിശേഷിപ്പിച്ചത് വൻ പ്രതിഷേധം ക്ഷണിച്ചു വരുത്തി.

തമിഴ് നാട്ടിൽ രാഷ്ട്രീയവും സിനിമയും ഇഴചേർന്നിരിക്കുന്നു. സിനിമാതാരങ്ങൾ രാഷ്ട്രീയനേതാക്കൾ ആകുന്നത് വലിയ വിഷയമല്ല അവിടെ. കോമഡി താരം വടിവേലുവിനു 2011 ൽ അണ്ണാ ഡി എം കെയ്ക്കെതിരേ ശബ്ദമുയർത്തിയതിൻ്റെ പേരിൽ തന്റെ സിനിമാജീവിതത്തിൽ പ്രതിസന്ധി നേരിടേണ്ടി വന്നു. സിനിമാതാരങ്ങളെ രാഷ്ട്രീയപരിപാടികളിൽ ക്ഷണിക്കരുതെന്ന് പറഞ്ഞതിനു നടൻ അജിത്തിനും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ഇപ്പോൾ താരങ്ങൾ ഉണർന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് കാട്ചിപ്പിഴൈ സിനിമാ മാസികയുടെ എഡിറ്റർ സുബാ ഗുണരാജൻ വിശദീകരിക്കുന്നുണ്ട്.

“മുൻ മുഖ്യമന്ത്രി ജയലളിതയും ഡിഎംകെ പ്രസിഡന്റ് എം കരുണാനിധിയും രംഗത്ത് വന്നതോടെയാണ് തമിഴ് നാട് രാഷ്ട്രീയത്തിൽ സിനിമാതാരങ്ങൾക്ക് ഇടം കിട്ടാതായത്. എന്നാൽ ഇപ്പോൾ അവർക്ക് തടസ്സങ്ങളില്ല,” എന്നാണ് സുബാ ഗുണരാജൻ അഭിപ്രായപ്പെടുന്നത്.

രാഷ്ട്രീയക്കാർക്ക് തമിഴ് സിനിമാലോകത്ത് പിടിപാടുള്ളതുകൊണ്ട് താരങ്ങൾ അഭിപ്രായം പറയുന്നതിൽ അതിശയമില്ലെന്ന് മീഡിയ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ പറയുന്നു.

എന്നാലും, ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും ചിന്തകന്മാരും പറയുന്നതൊന്നും കേൾക്കാതെ ജനം സിനിമാതാരങ്ങൾക്ക് കാതോർക്കുന്ന അവസ്ഥ മോശമാണെന്നും സുബാ ഗുണരാജൻ പറഞ്ഞു.

Read More >>