ബിജെപി എന്തിന് മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് വിനയ് കട്യാര്‍

തങ്ങള്‍ക്ക് വോട്ട് ചെയ്യാത്ത മുസ്സീങ്ങളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും കട്യാര്‍ പറഞ്ഞു.

ബിജെപി എന്തിന് മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് വിനയ് കട്യാര്‍

തങ്ങള്‍ക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ക്ക് എന്തിന് ബിജെപി മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് ബിജെപി നേതാവ് വിനയ് കട്യാര്‍ ചോദിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് കൊടുത്തിട്ടില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് പറ്റിയ തെറ്റാണെന്ന ഉമാ ഭാരതിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി തിരഞ്ഞെടുപ്പില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും വിജയിക്കില്ലെന്ന് ഒരു ഇംഗ്ലീഷ് ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് പറ്റിയ തെറ്റാണെന്ന് ഞായറാഴ്ചയാണ് ഉമാഭാരതി പറഞ്ഞത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി വിഷയം സംസാരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിച്ചിരുന്നില്ല.