ട്രംപിന്റെ കുടിയേറ്റ വിലക്കില്‍ പ്രതിഷേധിച്ച് വൈറ്റ്ഹൗസ് ജീവനക്കാരി രാജിവെച്ചു

താനൊരു ഹിജാബ് ധരിക്കുന്ന മുസ്ലീം ആണെന്നും ട്രംപ് തങ്ങളുടെ സമുദായത്തെ ദുരിതത്തിലാക്കിയെന്നും റുമാന അറ്റ്‌ലാന്റിക്കില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

ട്രംപിന്റെ കുടിയേറ്റ വിലക്കില്‍ പ്രതിഷേധിച്ച് വൈറ്റ്ഹൗസ് ജീവനക്കാരി രാജിവെച്ചു

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയതില്‍ പ്രതിഷേധിച്ച് വൈറ്റ്ഹൗസ് ജീവനക്കാരി രാജിവെച്ചു. ബംഗ്ലാദേശുകാരിയായ റുമാന അഹമ്മദാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. 2011ല്‍ വൈറ്റ്ഹൗസ് ജീവനക്കാരിയായ റുമാന പിന്നീട് ദി നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ജീവനക്കാരിയായിരുന്നു. അമേരിക്കയുടെ സവിശേഷതകളെ മറ്റുള്ളവരിലെത്തിക്കുകയായിരുന്നു തന്റെ ജോലിയെന്നും ഇക്കാര്യത്തില്‍ ഒബാമ ഭരണകൂടം തന്നെ വളരെയധികം സഹായിച്ചിരുന്നതായും റുമാന പറഞ്ഞു.


താനൊരു ഹിജാബ് ധരിക്കുന്ന മുസ്ലീം ആണെന്നും ട്രംപ് തങ്ങളുടെ സമുദായത്തെ ദുരിതത്തിലാക്കിയെന്നും അവര്‍ അറ്റ്‌ലാന്റിക്കില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. ട്രംപ് സിറിയന്‍ അഭയാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ വൈറ്റ്ഹൗസില്‍ ജോലി തുടരാനാകില്ലെന്ന് തനിക്ക് മനസിലായതായി ഇവര്‍ പറഞ്ഞു. 1978ലാണ് റുമാനയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് റുമാന വൈറ്റ്ഹൗസില്‍ ജോലിയില്‍ പ്രവേശിച്ചത്.

Read More >>