കൻസാസ് സംഭവം: എങ്ങും തൊടാതെ പ്രതികരിച്ച് വൈറ്റ് ഹൗസ്

സംഭവത്തിനെപ്പറ്റി ട്രംപ് നേരിട്ട് വിമർശിച്ചില്ലെങ്കിലും ഡെമോക്രാറ്റുകളായ ഹിലരി ക്ലിന്റണും ബേർണി സാൻഡേഴ്സും രൂക്ഷമായി പ്രതികരിച്ചിരുന്നു.

കൻസാസ് സംഭവം: എങ്ങും തൊടാതെ പ്രതികരിച്ച് വൈറ്റ് ഹൗസ്

കൻസാസിൽ ഇന്ത്യക്കാരനായ എഞ്ചിനീയർ കൊല്ലപ്പെട്ട സംഭവത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രം പ് തന്റെ പ്രസ്സ് സെക്രട്ടറിയായ ഷോൺ സ്പൈസർ വഴിയാണ് പ്രതികരണം അറിയിച്ചത്.

“രാജ്യത്തിന്റെ (അമേരിക്കയുടെ) തുടക്കം തൊട്ടുതന്നെ പൗരന്മാരുടെ ആരാധയ്ക്കുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അമേരിക്കയിലെ ഒരാളും തങ്ങളുടെ മതം തെരഞ്ഞെടുക്കാൻ ഭയക്കേണ്ടതില്ല. രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്,” സ്പൈസർ പറഞ്ഞു.


മതസ്വാതന്ത്ര്യത്തിനായി നിയമനിർമ്മാണത്തിനൊന്നും ഒരുങ്ങുന്നില്ലെങ്കിലും കൻസാസിലെ സംഭവത്തിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കിയെന്നും സ്പൈസർ കൂട്ടിച്ചേർത്തു.

കൻസാസ് സംഭവം അന്വേഷിക്കാൻ പ്രാദേശിക അന്വേഷണ ഏജൻസിയോടൊപ്പം എഫ് ബി ഐയും ചേർന്നിട്ടുണ്ട്. സംഭവത്തിനെപ്പറ്റി ട്രംപ് നേരിട്ട് വിമർശിച്ചില്ലെങ്കിലും ഡെമോക്രാറ്റുകളായ ഹിലരി ക്ലിന്റണും ബേർണി സാൻഡേഴ്സും രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇന്ത്യയുടെ ഫോറിൻ സെക്രട്ടറി എസ് ജയ് ‌ശങ്കർ എച്ച്-1 ബി വിസയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നാല് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് ഇന്ത്യക്കാർക്കെതിരായുള്ള ആക്രമണങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

ട്രം പിന്റെ എതിരാളിയായ ഹിലരി ക്ലിന്റൺ ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.

Read More >>