വാട്സാപ്പ് ഫോര്‍ ബിസിനസ് വരുന്നു; തുടക്കം ഇന്ത്യയില്‍ നിന്ന്

ചെറുകിട കമ്പനികള്‍ക്കായിരിക്കും ഇതുകൊണ്ട് പ്രയോജനം ഉണ്ടാവുക. സംരഭകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ എളുപ്പത്തില്‍ സൗകര്യമുണ്ടാക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.

വാട്സാപ്പ് ഫോര്‍ ബിസിനസ് വരുന്നു; തുടക്കം ഇന്ത്യയില്‍ നിന്ന്

ചെറുകിടവ്യവസായത്തെ ഉന്നം വച്ചു വാട്സാപ്പ് പുറത്തിറക്കുന്ന പുതിയ ഫീച്ചര്‍ ആദ്യം പരീക്ഷിക്കുക ഇന്ത്യയില്‍! കമ്പനിയുടെ സഹ-സ്ഥാപകന്‍ ബ്രയാന്‍ അക്ടന്‍ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണ് ഇത്.

വാട്സാപ്പ് ഫോര്‍ ബിസിനസ് എന്ന ആശയമാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കുക. സ്വകാര്യ സന്ദേശങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിച്ചു, വ്യാവസായിക ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള മെസ്സേജ് ആപ് ആയിരിക്കും വാട്സാപ്പ് ഫോര്‍ ബിസിനസ്.

ചെറുകിട കമ്പനികള്‍ക്കായിരിക്കും ഇതുകൊണ്ട് പ്രയോജനം ഉണ്ടാവുക. സംരഭകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ എളുപ്പത്തില്‍ സൗകര്യമുണ്ടാക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെയായിരിക്കും ഇത്തരം സന്ദേശങ്ങള്‍ എത്തിക്കുകയെന്നും വാട്സാപ്പ് വ്യക്തമാക്കുന്നുണ്ട്

ഇന്ത്യയില്‍ വാട്സാപ് ഉപയോഗിക്കുന്ന 200 മില്യണ്‍ ആളുകള്‍ ഉണ്ട്. അതിനാല്‍ത്തന്നെ വാട്സാപ്പ് ഫോര്‍ ബിസിനസ് ലോഞ്ച് ചെയ്യാന്‍ ഏറ്റവും അനുയോജ്യം ഈ രാജ്യമാണ് എന്നും ബ്രയാന്‍ അക്ടന്‍ പറയുന്നു.

Read More >>