തിലകമണിയൂ, വെടിയുണ്ടയിൽ നിന്നും രക്ഷപ്പെടൂ: ഹിന്ദു നേതാവിന്റെ ഉപദേശം

ഇത്രയും പറഞ്ഞിട്ടും, തപൻ ഘോഷ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം പിനെ പിന്തുണയ്ക്കുന്ന ആളാണെന്നതാണ് വൈരുദ്ധ്യം.

തിലകമണിയൂ, വെടിയുണ്ടയിൽ നിന്നും രക്ഷപ്പെടൂ: ഹിന്ദു നേതാവിന്റെ ഉപദേശം

കൻസാസിൽ ഒരു ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ച സംഭവം നടന്ന് ഏതാനും ദിവസങ്ങൾ ആകുമ്പോഴേയ്ക്കും ഹിന്ദു സംഹതി പ്രസിഡന്റ് തപൻ ഘോഷ് വിവാദപരാമർശവുമായി രംഗത്ത്. സുരക്ഷയ്ക്കായി ഹിന്ദു പുരുഷന്മാർ നെറ്റിയിൽ തിലകവും സ്ത്രീകൾ ബിന്ദിയും അണിയണമെന്നാണ് ഘോഷ് നിർദ്ദേശിക്കുന്നത്.

“സുരക്ഷയ്ക്കായി ഹിന്ദുക്കൾ തിലകവും ബിന്ദിയും  അണിഞ്ഞ് തങ്ങളുടെ സ്വത്വം പ്രദർശിപ്പിക്കണം,” ഘോഷ് ശനിയാഴ്ച പറഞ്ഞു.

അതുമാത്രമല്ല, തീവ്രവാദികൾ ആക്രമിക്കുമ്പോൾ ഹിന്ദുവാണോ മുസ്ലീം ആണോയെന്ന് നോക്കില്ലെന്നും പറഞ്ഞ് മുസ്ലീങ്ങൾക്ക് ഉപദേശവും നൽകി.


“നിങ്ങൾ ഹിന്ദുവാണോ മുസ്ലീം ആണോയെന്ന് തീവ്രവാദി നോക്കുമോ? മുസ്ലീം ആത്മീയനേതാക്കൾ തങ്ങളുടെ വിശ്വാസികളോട് പറയണം സുരക്ഷയ്ക്കായി ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ അടയാളങ്ങൾ ഉപയോഗിക്കണമെന്ന്,” ഘോഷ് പറഞ്ഞു.

ഇത്രയും പറഞ്ഞിട്ടും, തപൻ ഘോഷ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന ആളാണെന്നതാണ് വൈരുദ്ധ്യം. ട്രംപിന്റെ ട്വീറ്റുകൾ പതിവായി റീട്വീറ്റ് ചെയ്യുന്ന ആളാണ് ഘോഷ്. ട്രംപിന്റെ പ്രസിഡൻസിയേയും നയങ്ങളേയും പുകഴ്ത്താറുണ്ട് അദ്ദേഹം.