ഞങ്ങൾ എന്നും ഒരു കുടുംബം: ആഞ്ജലീന ജോളി

41 വയസ്സുകാരിയായ ആഞ്ജലീനാ ജോളി 53 കാരൻ ബ്രാഡ് പിറ്റുമായി വിവാഹമോചത്തിനുള്ള അപേക്ഷ നൽകിയത് 2016 സെപ്റ്റംബറിൽ ആയിരുന്നു. അതിനുശേഷം തങ്ങൾ തമ്മിലുള്ള ബന്ധത്തിനെപ്പറ്റി സംസാരിക്കാൻ ജോളി തയ്യാറായിരുന്നില്ല.

ഞങ്ങൾ എന്നും ഒരു കുടുംബം: ആഞ്ജലീന ജോളി

ഹോളിവുഡ് താരദമ്പതികളായിരുന്ന ആഞ്ജലീനാ ജോളിയും  ബ്രാഡ് പിറ്റും വേർപിരിഞ്ഞതിനു ശേഷം ആദ്യമായി ജോളി മാദ്ധ്യമങ്ങളോട് അതിനെപ്പറ്റി സംസാരിച്ചു. 41 വയസ്സുകാരിയായ ആഞ്ജലീനാ ജോളി 53 കാരൻ ബ്രാഡ് പിറ്റുമായി വിവാഹമോചത്തിനുള്ള അപേക്ഷ നൽകിയത് 2016 സെപ്റ്റംബറിൽ ആയിരുന്നു. അതിനുശേഷം തങ്ങൾ തമ്മിലുള്ള ബന്ധത്തിനെപ്പറ്റി സംസാരിക്കാൻ ജോളി തയ്യാറായിരുന്നില്ല.

“എനിക്ക് അതിനെപ്പറ്റി വലുതായൊന്നും പറയണമെന്നില്ല. അതൊരു ബുദ്ധിമുട്ടിന്റെ സമയമായിരുന്നു. ഞങ്ങൾ ഒരു കുടുംബം ആയിരുന്നു, അങ്ങിനെ തന്നെ തുടരും, ചിലപ്പോൾ മുമ്പത്തേക്കാൾ ഉറപ്പുള്ള ഒന്ന്,” ജോളി ബിബിസി വേൾഡ് ന്യൂസിനോടു പറഞ്ഞു.

കമ്പോഡിയയിൽ തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണു അവർ മനസ്സു തുറന്നത്. തന്റെ മക്കളായ മഡോക്സ്, സഹാറ, ഷിലോഹ്, നോക്സ്, വിവിയനെ എന്നിവരുടെ കാര്യങ്ങൾ നോക്കുന്നതിലാണു ശ്രദ്ധയെന്നും അവർ പറഞ്ഞു.